കോഴിക്കോട്ടെ വാടക വീട്ടിൽ 22 കാരി മരിച്ച നിലയിൽ, കൂടെ താമസിച്ചയാളെ ചോദ്യംചെയ്യാതെ പൊലീസ്, പരാതിയുമായി പിതാവ്

ജൂലായ് 13-നാണ് കോഴിക്കോട് ഗണപതിക്കുന്നിലെ വാടക വീട്ടിലെ മുറിയിൽ ആദിത്യ ചന്ദ്രയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ആദിത്യയുടെ കൂടെ മാവൂർ സ്വദേശിയും താമസിച്ചിരുന്നു.

father suspects mystery in his 22-year-old daughter who was found dead in Kozhikode rent home vkv

കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായിരുന്ന മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ്. മകള്‍ ആദിത്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ്  കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കായക്കൊടി സ്വദേശിയായ ആദിത്യ ചന്ദ്രയുടെ(22) മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിൻ്റെ മുൻപിലെത്തിച്ച് ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പിതാവ് ചന്ദ്രനാണ് പരാതി നൽകിയിരിക്കുന്നത്

ജൂലായ് 13-നാണ് കോഴിക്കോട് ഗണപതിക്കുന്നിലെ വാടക വീട്ടിലെ മുറിയിൽ ആദിത്യ ചന്ദ്രയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ആദിത്യയുടെ കൂടെ മാവൂർ സ്വദേശിയും താമസിച്ചിരുന്നു. മരണം സംഭവിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും മാവൂർ സ്വദേശിയെ ഇതുവരെയും ചോദ്യം ചെയ്യുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചന്ദ്രൻ പരാതിയിൽ ആരോപിക്കുന്നു. മരണത്തിലെ ദുരൂഹത മാറ്റണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്കും പിതാവ് പരാതി നല്‍കിയിട്ടുണ്ട്.

ആദിത്യയുടെ ദുരൂഹമരണത്തിൽ പട്ടികജാതി സംരക്ഷണനിയമം അനുസരിച്ച് കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദി   ആവശ്യപ്പെട്ടു. പെൺകുട്ടി മരിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം നടത്താത്തത് ബാഹ്യശക്തികളുടെ ഇടപെടൽമൂലമാണെന്നും പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ബഹുജനപ്രക്ഷോഭം നടത്തുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഷൈനു പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Read More : നാടൻ തോക്ക്, വെടിയുണ്ടകള്‍, കത്തി, വാക്കി ടോക്കി; ബെംഗളുരുവിൽ പിടിയിലായത് തടിയന്‍റവിട നസീറിന്‍റെ അനുയായികൾ

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം - LIVE

Latest Videos
Follow Us:
Download App:
  • android
  • ios