Asianet News MalayalamAsianet News Malayalam

പാക്കറ്റ് കണക്കിന് 'ഹാൻസും കൂളു'മായി അച്ഛനും മകനും അറസ്റ്റിൽ; വിൽപന നടത്തിയത് വിദ്യാർത്ഥികൾക്കെന്ന് പൊലീസ്

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങളുടെ വില്പന നടത്തിയതിന് വയനാട് പിതാവും മകനും അറസ്റ്റിൽ. 

Father and son arrested with packets drug meterials police said that sale was made to students
Author
First Published Oct 12, 2024, 11:48 PM IST | Last Updated Oct 12, 2024, 11:48 PM IST

കൽപറ്റ: വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങളുടെ വില്പന നടത്തിയതിന് വയനാട് പിതാവും മകനും അറസ്റ്റിൽ. കമ്പളക്കാട് തൂമ്പറ്റ വീട്ടിൽ ടി. അസീസ്, മകൻ സൽമാൻ ഫാരിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി കൈവശം വച്ച 5 പാക്കറ്റ് ഹാൻസും 7 പാക്കറ്റ് കൂൾ ലിപും അസീസിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.

തുടർന്ന് നടത്തിയ പരിശോധനയിൽ 120 പാക്കറ്റ് ഹാൻസുമായി മകൻ സൽമാൻ ഫാരിസ് പിടിയിലാവുകയായിരുന്നു. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പുകയില ഉൽപ്പന്നങ്ങൾ വ്യാപകമായി ഇവർ വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് കൽപ്പറ്റ പോലീസ് അറിയിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios