ഉപ്പട്ടിയിൽ നിന്ന് കണ്ണീരോടെ പാണക്കാട്ട് എത്തിയ കുടുംബം; സാദിഖലി തങ്ങളുടെ ഉറപ്പിൽ മനം നിറഞ്ഞ് മടക്കം
സ്വന്തമായി വീടില്ല, താമസിക്കുന്ന കെട്ടിടത്തിന്‍റെ വാടക കൊടുക്കുന്നത് മഹല്ല് കമ്മിറ്റിയാണ്. ആശ്രയമില്ലാതെയായപ്പോഴാണ് ഷെമീറും കുടുംബവും പാണക്കാട്ടേക്ക് വണ്ടി കയറിയത്.
മലപ്പുറം: ആശ്രമില്ലാതെയെത്തിയ ഗൂഡല്ലൂർ ഉപ്പട്ടിയിലെ കുടുംബത്തിന് ആശ്വാസമായി സാദിഖലി തങ്ങൾ. വിവാഹം നടത്താൻ സഹായം തേടിയാണ് അൻഷിബയും കുടുംബവും പാണക്കാട്ടെത്തിയത്. ആശങ്കയോടെയെത്തിയവർ സന്തോഷത്തോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഉറപ്പിച്ച വിവാഹം എങ്ങനെ നടത്തുമെന്നാലോചിച്ച് മാസങ്ങളായുറങ്ങിയില്ലെന്ന് അൻഷിബയുടെ ഉപ്പ ഷെമീർ പറയുന്നു. സ്വന്തമായി വീടില്ല, താമസിക്കുന്ന കെട്ടിടത്തിന്‍റെ വാടക കൊടുക്കുന്നത് മഹല്ല് കമ്മിറ്റിയാണ്. ആശ്രയമില്ലാതെയായപ്പോഴാണ് ഷെമീറും കുടുംബവും പാണക്കാട്ടേക്ക് വണ്ടി കയറിയത്.
അൻഷിബയുടെ വിവാഹത്തിനുള്ള വസ്ത്രങ്ങളടക്കമുള്ളതെല്ലാം മാത്രമല്ല, വീട്ടിലേക്ക് വേണ്ട സാധനങ്ങളടക്കമെത്തിക്കാമെന്നാണ് സാദിഖലി തങ്ങളുടെ ഉറപ്പ്. ആശങ്കയോടെയെത്തിയ കുടുംബം ഗൂഡല്ലൂരിലെ ഉപ്പട്ടിയിലേക്ക് ആശ്വാസത്തോടെയാണ് മടങ്ങുന്നത്. ഈ മാസം 26ന് ഞായറാഴ്ച്ച ബംഗളൂരുവില്‍ കെഎംസിസി നടത്തുന്ന സമൂഹ വിവാഹത്തില്‍ അന്‍ഷിബ, നസീറിന്‍റെ കൂട്ടുകാരിയാവും. ഒപ്പം വേറെയും 101 പെൺകുട്ടികളുടെയും വിവാഹ സ്വപ്നവും സഫലമാകും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം