പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ 'ഫസ്റ്റ് ചെക്ക്' നാലായിരത്തോളം സ്ത്രീകൾ പരിശോധനയ്ക്കെത്തി, ആർസിസിയുടെ ആദരം

ആർ സി സിയുടെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട  ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന 'ഫസ്റ്റ് ചെക്ക്' പദ്ധതിക്കാണ് ആദരം. 

Exemplary activities in the field of cancer control RCC honored pothencode Block Panchayat

തിരുവനന്തപുരം: സമ്പൂർണ കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആർ സി സിയുടെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട  ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന 'ഫസ്റ്റ് ചെക്ക്' പദ്ധതിക്കാണ് ആദരം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാൻസർ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ക്യാമ്പിൽ പങ്കെടുത്ത് രോഗനിർണയം നടത്തുന്ന/രോ​ഗസാധ്യത കണ്ടെത്തുന്നവരുടെ തുടർപരിശോധന ഉറപ്പാക്കുന്നതിലൂടെയും കൃത്യമായ ചികിത്സ ലഭിക്കാനും രോഗം ​ഗുരുതരമാകാതെ തടയാനും സാധിക്കുന്നു. 

ആർ സി സി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആർ സി സി അഡീഷണൽ ഡയറക്ടർ ഡോ. സജീദ് എ പഞ്ചായത്ത് അധികൃരെ ആദരിച്ചു. കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോ. കലാവതി എം.സി  അധ്യക്ഷത വഹിച്ച ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ടി. ആർ,വൈസ് പ്രസിഡന്റ് അനീജ കെ.എസ്, സെക്രട്ടറി വീണ ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ആർ അനിൽ കുമാർ, ആർ.സി.സി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാ​ഗം മേധാവി ഡോ.ജിജി തോമസ്, ഡോ.ജയകൃഷ്ണൻ ആർ. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ, ഡോ.സു​ഗീത് എം.ടി, ഡോ റോണ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

പ്രധാനമായും ഗർഭാശയഗളം, സ്തനം, വായ  എന്നീ ഭാഗങ്ങളിൽ വരുന്ന കാൻസറുകളാണ് ക്യാമ്പുകളിലൂടെ മുൻകൂർ നിർണയം നടത്തുന്നത്.  മാസംതോറും സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ രോ​ഗനിർണയം നടത്തുന്ന/ രോ​ഗസാധ്യത കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്കായി ആർസിസി ലേക്ക് മാറ്റും. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഇതേവരെ നടന്ന 33 ക്യാമ്പുകളിലായി നാലായിരത്തോളം സ്ത്രീകളാണ് പരിശോധനയ്ക്കെത്തിയത്.

അശാസ്ത്രീയ ആന്റിബയോട്ടിക് ഉപയോഗത്തിൽ 1 കോടി പേര്‍ മരിക്കുമെന്ന് ഡബ്ല്യൂഎച്ച്ഒ' ബോധവൽക്കരണവുമായി ആരോഗ്യവകുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios