വീണ്ടും കൂട്ടുപുഴ ചെക്ക് പോസ്റ്റ്, മാഹി സ്വദേശി എത്തിയ കാർ തടഞ്ഞ് എക്സൈസ് സംഘം; പിടിച്ചത് 79 ഗ്രാം എംഡിഎംഎ

കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ 79.267 ഗ്രാം എംഡിഎംഎയുമായി മാഹി സ്വദേശി റിഷാബ് യു കെ (30) എക്‌സൈസിന്‍റെ പിടിയിലായി

Excise team stopped the vehicle koottupuzha check post 79 grams MDMA were seized

കണ്ണൂര്‍: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ 79.267 ഗ്രാം എംഡിഎംഎയുമായി മാഹി സ്വദേശി റിഷാബ് യു കെ (30) എക്‌സൈസിന്‍റെ പിടിയിലായി. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ അധിക ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർ യേശുദാസൻ പി ടിയും സംഘവും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ രാജീവ്‌ വി ആറും സംഘവും സംയുക്തമായി വാഹന പരിശോധന നടത്തിവരവേയാണ് പ്രതിയെ പിടികൂടിയത്.

അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഉമ്മർ കെ, റാഫി കെ വി, പ്രിവന്‍റീവ് ഓഫീസർ സി എം ജെയിംസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുരേഷ് പുൽപറമ്പിൽ, ബിജേഷ് എം, ശ്രീനാഥ് പി, സനേഷ് കെ പി, ബാബു ജയേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷണു എൻ സി, സുബിൻ എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുചിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജുനീഷ് കെ പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസവും  കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 20.829 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കൾ പിടിയിലായിരുന്നു. കോഴിക്കോട് സ്വദേശികളായ  മുഹമ്മദ്‌ ഷാനിസ് ഫർവാൻ (23), മുഹമ്മദ്‌ ഷാനിദ് എസ് (23), സുനീഷ് കുമാർ കെകെ (43) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്‌മെന്റ്  ആൻ‍ഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സിയും പാർട്ടിയും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായാണ് കേസ് കണ്ടെത്തിയത്.

18 തികഞ്ഞാലും ലൈസൻസ് കിട്ടില്ല, 25 വയസിന് ശേഷം മാത്രം ലൈസൻസ്; 16കാരൻ വണ്ടിയോടിച്ചതില്‍ കടുപ്പിച്ച് എംവിഡി

പ്ലാസ്റ്റിക് കസേരയിൽ നിന്ന് വീണ് പരിക്ക്, ചികിത്സാ ചെലവ് 5,72,308 രൂപ; ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് കനത്ത പിഴ

150 വര്‍ഷത്തെ പഴക്കം, 18 സെന്‍റ് വസ്തു; തുമ്പിക്കോട്ടുകോണം ക്ഷേത്രത്തിന്‍റെ കരമടയ്ക്കാൻ ആദർശിന് അനുമതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios