വീടിന്റെ അടുക്കളയിൽ പരിശോധന നടത്തി എക്സൈസ്; പിടിച്ചത് ചാരായവും വാറ്റ് ഉപകരണങ്ങളും
അടുക്കളയിൽ നിന്ന് 30 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമാണ് എക്സൈസ് പിടികൂടിയത്.

ഹരിപ്പാട്: 30 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. സംഭവമായി ബന്ധപ്പെട്ട് ആറാട്ടുപുഴ രാമഞ്ചേരി അശ്വതി ഭവനത്തിൽ അനിൽ (55), മുതിരപ്പറമ്പിൽ പ്രദീപ് (58) എന്നിവരെ അറസ്റ്റ് ചെയ്തു. അനിലിന്റെ വീടിന്റെ അടുക്കളയിൽ നിന്നാണ് 30 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്.
എക്സൈസ് സ്പെഷ്യൽ സ്കോഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ അജീബ്, എം.സി ബിനു, സിഇഒമാരായ ടി ജിയേഷ്, സനൽ, സിബിരാജ്, ജോൺസൺ ജേക്കബ്, ധനലക്ഷ്മി, ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
