ഒന്നും രണ്ടുമല്ല, മൊത്തം 1650 കിലോ! പെട്ടികൾ നിറയെ ആനക്കൊമ്പ്; കനത്ത സുരക്ഷയിൽ തിരുവനന്തപുരത്തേക്ക് മാറ്റുന്നു

പാലക്കാട് വനംവകുപ്പ്  ആസ്ഥാനമായ ആരണ്യത്തിൽ നിന്ന് ഇന്ന് രാവിലെയാണ് ആനക്കൊമ്പുകൾ വഴുതക്കാട്ടേക്ക് കൊണ്ടുപോയത്

Elephant tusks transferred to Thiruvananthapuram from Palakkad forest office asd

പാലക്കാട്: പാലക്കാട് നിന്നും ആനക്കൊമ്പുകൾ തിരുവനന്തപുരത്ത് എത്തിക്കുന്നു. പാലക്കാട് ജില്ലയിലെ അഞ്ച് ട്രഷറികളിലായി സൂക്ഷിച്ചിരുന്ന 1650 കിലോഗ്രാം ആനക്കൊമ്പുകളാണ് തിരുവനന്തപുരത്ത് എത്തുക്കുക. പാലക്കാട് വനംവകുപ്പ്  ആസ്ഥാനമായ ആരണ്യത്തിൽ നിന്ന് ഇന്ന് രാവിലെയാണ് ആനക്കൊമ്പുകൾ വഴുതക്കാട്ടേക്ക് കൊണ്ടുപോയത്. ചരിഞ്ഞ നാട്ടാനകളുടെ നീളംകൂടിയ കൊമ്പുകൾ മുറിച്ച് പെട്ടിയിലാക്കിയാണ് കൊണ്ടുപോയത്. കനത്ത സുരക്ഷയിൽ റോഡ് മാ‍ർഗമാണ് ആനക്കൊമ്പുകൾ തിരുവനന്തപുരത്തെ വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്തെത്തിക്കുന്നത്.

'ഉമ്മൻ ചാണ്ടി പഠിച്ച പുതുപ്പള്ളി സ്കൂ‌ൾ, മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഇപ്പോഴും'; ചിത്രം പങ്കുവച്ച് ഐസക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

വാഹനങ്ങള്‍ തടഞ്ഞു, വാഴകള്‍ പിഴുതു; മൂന്നാർ - മറയൂർ അന്തർസംസ്ഥാന പാതയിൽ പടയപ്പയുടെ വിളയാട്ടം

അതിനിടെ ഇടുക്കിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മൂന്നാർ - മറയൂർ അന്തർസംസ്ഥാന പാതയിൽ വാഹനങ്ങൾ തടഞ്ഞ് പടയപ്പ പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്നതാണ്. രാവിലെ ഏഴുമണിക്കാണ് പടയപ്പ  മൂന്നാർ - മറയൂർ അന്തർസംസ്ഥാന പാതയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. വാഗുവരൈ ഫാക്ടറി ഡിവിഷനിലെ ലയങ്ങൾക്ക് മുന്നിലൂടെ നടന്ന പടയപ്പ പരിസരത്തെ കൃഷിയിടത്തിൽ നിന്നും വാഴകൾ പിഴുതു. അരമണിക്കൂറോളം വാഹനങ്ങൾ നിർത്തി ഇടേണ്ടി വന്നു എങ്കിലും, ആരെയും ആക്രമിക്കാതെയാണ് പടയപ്പ മടങ്ങിയത്. കഴിഞ്ഞ ഒരു മാസമായി തലയാർ, പാമ്പൻ മല മേഖലയിലാണ് പടയപ്പ ഉള്ളത്.

മൂന്നാഴ്ച മുമ്പ് മറയൂർ പാമ്പൻമല എസ്റ്റേറ്റിലെ ജനവാസ മേഖലയിലെത്തിയും പടയപ്പ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ലയങ്ങളിലൊന്നിന്റെ വാതിൽ പൊളിച്ച് അന്ന് പടയപ്പ അരിയും കഴിച്ചാണ് മടങ്ങിയത്. ഇതിനു ശേഷം കഴിഞ്ഞയാഴ്ച ലക്കം ന്യൂ ഡിവിഷനിലെ ലയത്തിനു സമീപത്തും പടയപ്പ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. തൊഴിലാളികളിലൊരാൾ പശുവിനായി വാങ്ങി വച്ചിരുന്ന പുല്ല് തിന്നുകയും മണിക്കൂറുകളോളം അവിടെ ചിലവഴിക്കുകയും ചെയ്തിരുന്നു. മറ്റ് അക്രമങ്ങളൊന്നും നടത്തുന്നില്ലെങ്കിലും സ്ഥിരമായി ഇവിടെ തന്നെ തമ്പടിച്ചിരിക്കുന്നത് ആളുകളെ ആശങ്കയിലാക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios