'ബ്രഹ്മണിയ ഗോവിന്ദൻകുട്ടി' ഇടഞ്ഞു, സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തിട്ടും കലയടങ്ങിയില്ല, ഒടുവിൽ തളച്ചു
നിലമ്പൂർ മാരിയമ്മൻകോവിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ബ്രഹ്മണിയ ഗോവിന്ദൻകുട്ടിയെന്ന ആനയാണ് ഇടഞ്ഞത്. ഒന്നര മണിക്കൂറിനുശേഷമാണ് ആനയെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
![elephant runs amok at malappuram temple festival scooter and house wall collapsed elephant runs amok at malappuram temple festival scooter and house wall collapsed](https://static-gi.asianetnews.com/images/01jkk51ry6c7r9zmzxe278rdf3/fotojet---2025-02-08t213717.502_363x203xt.jpg)
മലപ്പുറം: നിലമ്പൂർ മാരിയമ്മൻകോവിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ബ്രഹ്മണിയ ഗോവിന്ദൻകുട്ടിയെന്ന ആനയാണ് ഇടഞ്ഞത്. വാഹനത്തിൽ നിന്ന് ഇറക്കി മാറ്റി നിർത്തുമ്പോഴാണ് ആന ഇടഞ്ഞത്. ഒരു സ്കൂട്ടറും ഒരു വീടിന്‍റെ മതിലും ആന തകർത്തു. ഏറെനേരം മേഖലയിൽ ആശങ്ക പരത്തിക്കൊണ്ട് ആന ഓടി നടന്നു.
ആശങ്കയില്‍ പ്രദേശത്തെ ജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. ഒന്നര മണിക്കൂറിനുശേഷമാണ് ആനയെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. സമീപത്തെ ഒരു പറമ്പിൽ കയറി നിന്ന ആനയുടെ കാലിൽ വടംകൊണ്ട് ബന്ധിക്കാനായി. പിന്നീട് എലിഫൻറ് സ്‌ക്വാഡെത്തി ആനയെ പൂര്‍ണമായും തളച്ചു ലോറിയില്‍ കയറ്റി സ്ഥലത്തു നിന്നും കൊണ്ടുപോയി.