റോഡിലൂടെ ബൈക്കിൽ പോകുന്നതിനിടെ പൊട്ടി വീണ വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ഷോക്കേറ്റു

കോഴിക്കോട് പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ബൈക്ക് യാത്രക്കാരന് ഷോക്കേറ്റു. പരിക്കേറ്റ മുക്കം സ്വദേശി ബാബു സക്കറിയയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

electric line broke and fell on bike rider electric shock injury in kozhikode

കോഴിക്കോട്: കോഴിക്കോട് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രക്കാരന് പരിക്ക്. പരിക്കേറ്റ മുക്കം സ്വദേശി ബാബു സക്കറിയയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കോടഞ്ചേരി തമ്പലമണ്ണയിൽ ഇന്നലെ രാത്രിയാണ് സംഭവം.

മുക്കം സ്വദേശി ബാബു സക്കറിയ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭം. ജ്വല്ലറി ജീവനക്കാരനായ ബാബു സക്കറിയ ജോലി കഴിഞ്ഞ് ഭാര്യക്കൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ്  പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത്. ഷോക്കേറ്റ ബാബുവിനെ ഉടനെ തന്നെ തിരുവമ്പാടിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബൈക്ക് എത്തുന്നതിന് തൊട്ടു മുമ്പാണ് വൈദ്യുതി ലൈൻ റോഡിൽ പൊട്ടി വീണിരുന്നത്. രാത്രിയായതിനാൽ ഇത് കണ്ടിരുന്നില്ല. ബൈക്കിൽ പോകുന്നതിനിടെ പൊട്ടി വീണ വൈദ്യുതി ലൈന്‍റെ ഭാഗം തട്ടിയാണ് ഷോക്കേറ്റത്. ഉടനെ നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ ലൈൻ ഓഫ് ചെയ്യുകയായിരുന്നു. വൈദ്യുതി ലൈൻ പൊട്ടി വീണത് ആരും അറിഞ്ഞിരുന്നില്ല.

അറവുശാലക്ക് മുന്നിൽ വെച്ച് വിരണ്ടോടിയ എരുമ പാഞ്ഞെത്തിയത് നഗരത്തിലെ ഹോട്ടലിൽ, പരിഭ്രാന്തിക്കൊടുവിൽ തളച്ചു

 

Latest Videos
Follow Us:
Download App:
  • android
  • ios