രക്തസാക്ഷിക്ക് അഭിവാദ്യമർപ്പിച്ച് ഡിവൈഎഫ്ഐ നേതാക്കൾ പള്ളി സെമിത്തേരിയിൽ

തോട്ടം തൊഴിലാളികൾക്ക് വേണ്ടി സമരങ്ങൾ നയിച്ച നേതാവ്  എ വി ഉമ്മന്‍റെ രക്തസാക്ഷി സ്മരണ പുതുക്കാനാണ് ഡിവൈഎഫ്ഐ നേതാക്കളെത്തിയത്.

DYFI members pay tribute to martyr  in church cemetery

കോഴിക്കോട്: രക്തസാക്ഷിക്ക് അഭിവാദ്യമർപ്പിച്ച് ഡിവൈഎഫ്ഐ (DYFI) നേതാക്കൾ പള്ളി സെമിത്തേരിയിൽ. താമരശ്ശേരി ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ പ്രസിഡണ്ട്  എസ് സതീശിന്റെ നേതൃത്വത്തിൽ  ഈങ്ങാപ്പുഴ സെന്റ് ജോർജ്ജ് വലിയ പള്ളിയിലെത്തി എ വി ഉമ്മന്‍റെ രക്തസാക്ഷി സ്മരണ പുതുക്കിയത്. 

1972ലാണ് കാളികാവിൽ വെച്ച് ഉമ്മൻ കൊല്ലപ്പെട്ടത്. തോട്ടം തൊഴിലാളികൾക്ക് വേണ്ടി സമരങ്ങൾ നയിച്ച നേതാവാണ് എ വി  ഉമ്മൻ. സിപിഎമ്മോ പോഷക സംഘടനകളോ ഇത്തരത്തിൽ പള്ളിമേടയിലെ സെമിത്തേരിയിലെത്തി  രക്തസാക്ഷി സ്മരണ പുതുക്കുന്നത് പതിവുള്ളതല്ല.
 

'ഹിമാലയൻ വിഡ്ഢിത്തം, കൂടെയുള്ളവരെ വർഗവഞ്ചകർ എന്ന് വിളിച്ചത് ഇഎംഎസ്', 'ചിന്ത'യ്ക്ക് 'നവയുഗ'മറുപടി

സിപിഎം രാഷ്ട്രീയ പ്രസിദ്ധീകരണമായ ചിന്ത വാരികയില്‍ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണം നവയുഗം. ചിന്തയയിലെ ലേഖനത്തിലുള്ളത് ഹിമാലയന്‍ വിഡ്ഡിത്തങ്ങളാണെന്നും ശരിയും തെറ്റും അംഗീകരിക്കാന്‍ സിപിഎമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നുമാണ് നവയുഗത്തിലെ വിമര്‍ശനം. നക്സല്‍ബാരി ഉണ്ടായതിന്‍റെ ഉത്തരവാദിത്തം സിപിഎമ്മിനാണ്. യുവാക്കള്‍ക്ക് സായുധ വിപ്ലവ മോഹം നല്‍കിയത് സിപിഎമ്മാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തലുണ്ട്. ഇഎംഎസിനെയും രൂക്ഷമായി നവയുഗത്തിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കൂട്ടത്തില്‍ ഉള്ളവരെ വര്‍ഗവഞ്ചകര്‍ എന്നുവിളിച്ചത് ഇഎംഎസ് ആണെന്നാണ് നവയുഗത്തിലെ ആരോപണം. 

ഇ രാമചന്ദ്രനാണ് ചിന്തവാരികയിൽ സിപിഐയെ വിമർശിക്കുന്ന ലേഖനമെഴുതി തുടക്കം കുറിച്ചത്.  സിപിഐ പാർട്ടി കോൺഗ്രസിന് മുന്നോടിയായി അവതരിപ്പിച്ച രേഖയിൽ ഇടതുപക്ഷത്തെ തിരുത്തൽ ശക്തിയായി നിലകൊള്ളുമെന്ന പരാമർശത്തിന് എതിരെയായിരുന്നു ലേഖനം. കമ്മ്യൂണിസ്റ്റ്  പേരും ചെങ്കൊടിയും സിപിഐ ഉപേക്ഷിക്കണം. സ്വന്തം സഖാക്കളെ ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി ജയിലില്‍ അടച്ച ചരിത്രമാണ് സിപിഐക്കുള്ളത്. അവസരവാദികളാണ് സിപിഐക്കാ‍ർ എന്നിങ്ങനെയായിരുന്നു ചിന്തയിലെ വിമർശനം. ഇതിന് പിന്നാലെ ലേഖനത്തിന് പാ‍ർട്ടി പ്രസിദ്ധീകരണത്തിലൂടെ മറുപടി നൽകുമെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ലേഖനത്തിന് എതിരെ സിപിഐ രംഗത്ത് എത്തിയതോടെ അത് ലേഖനമല്ലെന്നും വെറുമൊരു കത്താണ് പ്രസിദ്ധീകരിച്ചതെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണൻ പറ‌ഞ്ഞത്. 

1964  ലെ പിളർപ്പിന്റെ കാലം മുതലുള്ള കാര്യങ്ങളിൽ സിപിഎമ്മും സിപിഐയും നിരന്തരം പരസ്പരം കുറ്റപ്പെടുത്താറുണ്ട്. രണ്ട് പാർട്ടികളുടെയും പാർട്ടി കോൺഗ്രസുകൾ നടക്കാനിരിക്കെ പഴയ തർക്കങ്ങൾ തന്നെ പൊടിതട്ടിയെടുക്കുകയാണ് ഇരുവരും.

Latest Videos
Follow Us:
Download App:
  • android
  • ios