ക്രിസ്മസ്- പുതുവത്സരാഘോഷം; ബാൻ്റ് പാടില്ലെന്ന് പ്രിൻസിപ്പാൾ, ക്യാംപസിലേക്ക് ബാൻ്റുമായി വിദ്യാർത്ഥികൾ, സംഘർഷം
വിദ്യാ൪ത്ഥികൾ പൊലീസുമായി ഉന്തും തള്ളുമായി. ഗേറ്റ് പൂട്ടി പൊലീസിനെതിരെ പ്രതിഷേധിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തെത്തി ബാൻ്റ് സംഘത്തെയും വിദ്യാ൪ത്ഥികളെയും ബലം പ്രയോഗിച്ച് ഗേറ്റിന് പുറത്താക്കുകയായിരുന്നു.
പാലക്കാട്: ക്രിസ്മസ്- പുതുവത്സരാഘോഷത്തിനിടെ മണ്ണാ൪ക്കാട് കല്ലടി എംഇഎസ് കോളേജിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘ൪ഷം. കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷത്തിൽ ബാൻ്റ് ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. വിലക്ക് ലംഘിച്ച് ബാൻ്റ് സംഘത്തെ ക്യാംപസിനകത്തേക്ക് പ്രവേശിപ്പിച്ചതോടെ പൊലീസ് തടയുകയും ഇത് സംഘർഷത്തിലേക്ക് നയിക്കുകയുമായിരുന്നു.
പുതുവത്സര ദിനമായ ഇന്ന് കോളേജ് യൂണിയൻ്റെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചിരുന്നത്. ഇതിൻ്റെ ഭാഗമായാണ് പുറത്തുനിന്നുള്ള ബാൻ്റ് സംഘത്തെ കോളേജിൽ എത്തിച്ചത്. എന്നാൽ ബാൻ്റിന് പ്രിൻസിപ്പൽ അനുമതി നിഷേധിച്ചു. ഇതിനെ വിദ്യാർഥികൾ ചോദ്യം ചെയ്തു. ഇത് വകവയ്ക്കാതെ ബാൻ്റ് മേളത്തിന് വിദ്യാർഥികൾ മുതിർന്നതോടെയാണ് പൊലീസ് എത്തിയത്. പുറത്ത് പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികൾ വഴങ്ങിയില്ല. കോളേജ് ഗേറ്റ് പൂട്ടി വിദ്യാർഥികൾ പ്രതിഷേധിച്ചു. ഇതോടെ പൊലീസ് ബലം പ്രയോഗിച്ച് വിദ്യാർഥികളെ ക്യാംപസിന് പുറത്താക്കുകയായിരുന്നു. തുടർന്ന് കോേളജിനു പുറത്താണ് ബാന്റ് ഉപയോഗിച്ചത്.
https://www.youtube.com/watch?v=Ko18SgceYX8