Asianet News MalayalamAsianet News Malayalam

സർക്കാർ നൽകാനുള്ളത് 100 കോടിയിലേറെ രൂപ; 108 ആംബുലൻസ് ജീവനക്കാർക്ക് ശമ്പളം നൽകാനാവില്ലെന്ന് കരാർ കമ്പനി

പല തവണ സിഐടിയു ഉൾപ്പടെയുള്ള തൊഴിലാളി സംഘടനകൾ സൂചനാ സമരം നടത്തി. കുടിശ്ശിക 100 കോടി രൂപ പിന്നിട്ടതോടെ സെപ്റ്റംബർ മാസത്തെ ശമ്പളം നൽകാൻ കഴിയില്ല എന്ന നിലപാടിൽ ആണ് കരാർ കമ്പനി.  

Dues cross Rs 100 crore contract company says cannot pay salaries of 108 ambulance staff
Author
First Published Oct 6, 2024, 1:55 PM IST | Last Updated Oct 6, 2024, 1:59 PM IST

കൊച്ചി: സർക്കാരിൽ നിന്ന് ലഭിക്കേണ്ട കുടിശ്ശിക തുക 100 കോടി കവിഞ്ഞതോടെ 108 ആംബുലൻസ് ജീവനക്കാരുടെ ഒക്ടോബർ മാസത്തെ ശമ്പള വിതരണം അനിശ്ചിതത്വത്തിൽ. കുടിശിക തുക ലഭിച്ചില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളം നൽകാൻ കഴിയില്ല എന്ന നിലപാടിലാണ് കരാർ കമ്പനി. വരും ദിവസങ്ങളിൽ ഇത് പദ്ധതിയെ ബാധിക്കും എന്നും ആശങ്ക ഉയരുന്നു. 

സംസ്ഥാന സർക്കാർ 2019ൽ ആവിഷ്കരിച്ച പദ്ധതിയാണ് കനിവ് 108 ആംബുലൻസ് പദ്ധതി. 5 വർഷത്തെ ടെൻഡർ വ്യവസ്ഥയിൽ ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് ആണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. മെയ് 3നു ഈ കമ്പനിയുമായുള്ള കരാർ കാലാവധി അവസാനിച്ചെങ്കിലും ഓഗസ്റ്റ് 4 വരെ  പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഇത് നീട്ടി നൽകിയിരുന്നു. ഓഗസ്റ്റ് 4നു ഇതും അവസാനിച്ചു. നിലവിൽ കരാർ ഇല്ലാതെ ആണ് സ്വകാര്യ കമ്പനിയുടെ പ്രവർത്തനം. 

2023 ഡിസംബർ മുതൽ പദ്ധതിയുടെ നടത്തിപ്പ് ഇനത്തിൽ 100 കോടിയിലേറെ രൂപയാണ് സർക്കാർ സ്വകാര്യ കമ്പനിക്ക് നൽകാൻ കുടിശ്ശിക ഉള്ളത്. സമയബന്ധിതമായി കുടിശിക തുക ലഭിക്കാതെ വന്നതോടെ പോയ മാസങ്ങളിൽ പല തവണ സ്വകാര്യ കമ്പനി ജീവനക്കാർക്ക് ശമ്പളം നൽകാൻ കാലതാമസം ഉണ്ടാക്കിയിരുന്നു. പല തവണ സിഐടിയു ഉൾപ്പടെയുള്ള തൊഴിലാളി സംഘടനകൾ ഇതിനെതിരെ സൂചന സമരം നടത്തി. കുടിശിക 100 കോടി രൂപ പിന്നിട്ടതോടെ സെപ്റ്റംബർ മാസത്തെ ശമ്പളം നൽകാൻ കഴിയില്ല എന്ന നിലപാടിൽ ആണ് കരാർ കമ്പനി.  

സംസ്ഥാന സർക്കാരിന്‍റെ 60 ശതമാനം വിഹിതം, കേന്ദ്ര സർക്കാരിന്‍റെ 40 ശതമാനം വിഹിതം എന്നിങ്ങനെയാണ് പദ്ധതിയുടെ നടത്തിപ്പ്. ഇതിൽ നടപ്പ് സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിന്‍റെ വിഹിതം ലഭിക്കാത്തതും കേന്ദ്ര വിഹിതം കുടിശിക ഉള്ളതും ആണ് പ്രതിസന്ധിക്ക് കാരണമായി അധികൃതർ പറയുന്നത്. നിലവിൽ 317 ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ ആണ് സംസ്ഥാനത്ത് 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നത്.

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios