മദ്യപിച്ച് ബഹളം ഉണ്ടാക്കി, സ്ത്രീകൾക്കും പ്രദേശവാസികൾക്കും നേരെ ആക്രമണം; രണ്ട് യുവാക്കൾ പിടിയിൽ

ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ കണ്ടെത്തി കീഴ്പ്പെടുത്തി സ്റ്റേഷനിൽ കൊണ്ട് വരികയായിരുന്നു. 

Drunk assaults on women and locals Two youths arrested in Aryanad

തിരുവനന്തപുരം: ആര്യനാട് തൂമ്പുംകോണം കോളനിയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ. ഇന്നലെ വൈകുന്നേരം 7.30 മണിയോട് കൂടി ആര്യനാട് തൂമ്പുംകോണം കോളനിയിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും ബിയർ ബോട്ടിൽ ഉപയോഗിച്ച് പ്രദേശവാസികൾക്ക് നേരെ ആക്രമണം നടത്തുകയും സ്ത്രീകളെ ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ നെടുമങ്ങാട് പനവൂർ വെള്ളംകുടി സി സി ഹൗസിൽ അൽ അമീൻ (26) നെടുമങ്ങാട് പേരുമല മഞ്ച ചന്ദ്രമംഗലം വീട്ടിൽ അഖിൽ (28) എന്നിവരാണ് ആര്യനാട് പൊലീസിന്റെ പിടിയിലായത്. 

കഴിഞ്ഞ ദിവസം തൂമ്പുംകോണം കോളനിയിൽ പ്രതികൾ സംഘർഷം സൃഷ്ടിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് ആര്യനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി എസ് അജീഷിന്റെ നേതൃത്വത്തിൽ എസ് ഐമാരായ കെ. പ്രസാദ്, സി പി ഒ രാജേഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികളെ പരിസര പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തി കീഴ്പ്പെടുത്തി സ്റ്റേഷനിൽ കൊണ്ട് വരികയും ചെയ്തത്. ഇവർ കഞ്ചാവ് കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് എന്ന് പൊലീസ് പറഞ്ഞു. 

READ MORE: വീടിന്റെ അടുക്കളയിൽ പരിശോധന നടത്തി എക്സൈസ്; പിടിച്ചത് ചാരായവും വാറ്റ് ഉപകരണങ്ങളും

Latest Videos
Follow Us:
Download App:
  • android
  • ios