പാലക്കാട് മരത്തിൽ ഡ്രോൺ കണ്ടെത്തി, നാട്ടുകാർ ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചു, പൊലിസെത്തി, അന്വേഷണം
ഷോളയൂർ കടമ്പാറ ഊരിന് അടുത്താണ് മരത്തിൽ ഡ്രോൺ കണ്ടെത്തിയത്
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ മരത്തിൽ ഡ്രോൺ കണ്ടെത്തി. ഷോളയൂർ കടമ്പാറ ഊരിന് അടുത്താണ് മരത്തിൽ ഡ്രോൺ കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലാണ് ഡ്രോൺ കണ്ടെത്തിയത്. നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്. ഉടൻ തന്നെ നാട്ടുകാർ ഡ്രോൺ കണ്ടെത്തിയ കാര്യം ഷോളയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചു. ഫോറസ്റ്റ് ഓഫീസിൽ നിന്ന് അറിയിച്ച പ്രകാരം പൊലീസ് എത്തി ഡ്രോൺ ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം
അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരുവാർത്ത അരിക്കൊമ്പന് സമീപത്തായി ഡ്രോൺ പറത്തിയ ആള്‍ പിടിയിലായി എന്നതാണ്. ചിന്നമന്നൂർ സ്വദേശിയായ യൂട്യൂബറെയാണ് പൊലീസ് പിടികൂടിയത്. ഡ്രോൺ പറത്തിയത് അരിക്കൊമ്പൻ വിരണ്ടോടാൻ കാരണമായിരുന്നു. ഇതിനെ തുടർന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്.
അതേസമയം ഡ്രോൺ പറത്തലുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത കഴിഞ്ഞ മാസം അവസാനം ജമ്മു കശ്മീരിലും പഞ്ചാബിലും ആയുധവും ലഹരിമരുന്നും പണവുമായെത്തിയ പാക് ഡ്രോണ്‍ ഇന്ത്യൻ കരസേന വെടിവെച്ചിട്ടു എന്നതാണ്. രജൗരിയില്‍ എ കെ 47 തോക്കുകളുടെ മാഗസീനുകളും പണവുമായി വന്ന പാക് ഡ്രോണാണ് കരസേന വെടിവച്ചിട്ടത്. മറ്റൊരു പൊതിയും കണ്ടെത്തിയതിനെ തുടര്‍ന്ന് സേന പ്രദേശത്ത് തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. പഞ്ചാബിലെ ഫസില്‍ക്കയില്‍ അതിര്‍ത്ത് കടന്ന് ലഹരിമരുന്നുമായെത്തിയ പാക് ഡ്രോണിന് നേരെയാണ് അന്ന് ബി എസ്എഫ് വെടിയുതിര്‍ത്തത്. പിന്നാലെ ഡ്രോണില്‍നിന്ന് ലഹരിയടങ്ങിയ പൊതികള്‍ താഴെ വീണു. നാലരക്കിലോ ഹെറോയിന്‍ പിടിച്ചെടുത്തെന്നും ഡ്രോണ്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ വീണോ, പാക്കിസ്ഥാനിലേക്ക് മടങ്ങിയോ എന്ന് കണ്ടെത്തനായി തെരച്ചില്‍ നടത്തുന്നതായും അതിര്‍ത്തി രക്ഷാ സേന അറിയിച്ചിരുന്നു.