നഗരത്തിലെ ഹോട്ടലില്‍ പട്ടി ഇറച്ചി പിടിച്ചുവെന്ന് പ്രചാരണം, നഗരസഭയിലേക്ക് വിളിയോട് വിളി
സംഭവം വൈറലയാതോടെ നഗരസഭ ഓഫിസിലേക്കും ആരോഗ്യ വിഭാഗത്തിലേക്കും നിരവധി ഫോൺ വിളികളെത്തി.
ആലപ്പുഴ: നഗരത്തിലെ ഹോട്ടലില്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ പട്ടി ഇറച്ചി പിടി കൂടിയെന്ന് വ്യാജ പ്രചാരണം.വാട്സ് ആപ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു ചിത്രങ്ങൾ സഹിതം പ്രചാരണം. സംഭവം വൈറലയാതോടെ നഗരസഭ ഓഫിസിലേക്കും ആരോഗ്യ വിഭാഗത്തിലേക്കും നിരവധി ഫോൺ വിളികളെത്തി. സംഭവം വ്യാജ വാർത്തയാണെന്നും ‘ദി അശോക ഹോട്ടൽ’ എന്നപേരിൽ ആലപ്പുഴയിൽ ഹോട്ടൽ പ്രവർത്തിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
കോഴിക്കോട് വിദ്യാർത്ഥിക്ക് നേരെ ആക്രമണം, പിന്നിൽ എസ്എഫ്ഐ വിദ്യാർഥികളുടെ സംഘമെന്ന് പരാതി