തൃശൂര്‍ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ക്ക് നേരേ കൈയേറ്റം

അപകടത്തില്‍ പരുക്കേറ്റ് ചികിത്സ തേടിയെത്തിയ പോട്ടൂര്‍ സ്വദേശിയായ  യുവാവണ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ  മര്‍ദിച്ചത്

doctor on duty in causality of Thrissur Medical College was attacked

തൃശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ക്ക് നേരേ കൈയേറ്റം. ബുധന്‍ വൈകിട്ടാണ് സംഭവം. അപകടത്തില്‍ പരുക്കേറ്റ് ചികിത്സ തേടിയെത്തിയ പോട്ടൂര്‍ സ്വദേശിയായ  യുവാവണ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ  മര്‍ദിച്ചത്. 

പരുക്കേറ്റ് എത്തിയ അമ്മയേയും മകളെയും പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു ഡോക്ടര്‍.എന്നാല്‍ താന്‍ എത്തിയിട്ട് 15 മിനിറ്റ് കഴിഞ്ഞുവെന്നും തന്റെ പരുക്കുകള്‍  പരിശോധിക്കണമെന്ന് പറഞ്ഞ് യുവാവ് ബഹളം വക്കുകയും മൊബൈല്‍ വഴി   ഫെയസ് ബുക്കിലൂടെ ലൈവായി ഡോക്ടര്‍മാരെ ചീത്ത പറയുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന യുവ വനിതാ ഡോക്ടറുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇത്  തടയാന്‍ ശ്രമിച്ചപ്പോള്‍ ഡോക്ടറുടെ  മുഖത്ത് യുവാവ് അടിക്കുകയായിരുന്നു.  ഓടിക്കൂടിയ സുരക്ഷ ജീവനക്കാരും മറ്റു  രോഗികളുടെ ഒപ്പം ഉള്ളവരും ചേര്‍ന്നാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. ഇതിനിടയില്‍ യുവാവിനും മര്‍ദനം ഏറ്റുതായി  പറയുന്നു. മെഡിക്കല്‍ കോളജ് പൊലീസ്  യുവാവിനെ കസ്റ്റഡിയില്‍  എടുത്തു. അസ്ഥിരോഗ വിഭാഗത്തിലെ ഡോ.  രോഹന്‍ എന്ന പി.ജി. വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.

വീട്ടിൽ അതിക്രമിച്ചു കയറി 14കാരിയെ പീഡിപ്പിച്ചു: പ്രതിയ്ക്ക് 70 വർഷം കഠിന തടവും പിഴയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios