അയൽവാസികളായ യുവാക്കൾ, അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത് തുടങ്ങിയ തര്‍ക്കം; കലാശിച്ചത് കത്തിക്കുത്തിൽ, അറസ്റ്റ്

അക്രമം നടത്തിയ കാട്ടിൽ പടീറ്റതിൽ അൻഷാദിനെ (33) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു
dispute between neighboring youths resulted in a knife attack Alappuzha ppp

ഹരിപ്പാട്: അയൽവാസികളായ യുവാക്കൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ആറാട്ടുപുഴ കാപ്പൂരി കാട്ടിൽ സദ്ദാമിനാണ് (33) കത്തികുത്തിൽ ഗുരുതര പരിക്കേറ്റത്. അക്രമം നടത്തിയ കാട്ടിൽ പടീറ്റതിൽ അൻഷാദിനെ (33) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വയറിലും പുറത്തും കുത്തേറ്റ സദ്ദാമിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വീടിന് മുന്നിൽ നിന്ന് അൻഷാദ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം. ഇവർ തമ്മിൽ മുൻ വൈരാഗ്യമുണ്ടെന്ന് അറിയുന്നു. വഴക്കിനിടയിൽ ബൈക്കിൽ സൂക്ഷിച്ച കത്തിയെടുത്ത് അൻഷാദ് കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച മാതാവ് ഐഷാ ബായിക്കും പരിക്കേറ്റു.

Read more:  'പൈല്‍സ്, പിസ്റ്റുല ഓപ്പറേഷനില്ലാതെ സുഖപ്പെടുത്തും', തൃശൂരിൽ 30 വര്‍ഷത്തെ ചികിത്സ 10ാം ക്ലാസുപോലും പാസാകാതെ

 

Latest Videos
Follow Us:
Download App:
  • android
  • ios