സഹകരണ ബാങ്കില്‍ അംഗങ്ങളുടെ പ്രതിഷേധം; കേക്കും ഗിഫ്റ്റും കിട്ടിയില്ല, ചിലരെ ബോധപൂർവം ഒഴിവാക്കിയെന്ന് പരാതി

ബാങ്ക് അംഗങ്ങളുടെ പൊതുയോഗത്തിനുശേഷം വിതരണം നടത്തിയ ക്രിസ്മസ് കേക്കും ഗിഫ്റ്റും കിട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 

Did not get cake and gifts Protest by members at Cooperative Bank

ആലപ്പുഴ: കേക്കും ഗിഫ്റ്റും കിട്ടിയില്ലെന്ന പരാതിയിൽ അംഗങ്ങൾ ബാങ്ക് ഓഫീസിലേക്ക് എത്തിയത് ബഹളത്തിൽ കലാശിച്ചു. കലക്ടറേറ്റിന് സമീപത്തെ ആലപ്പുഴ ഗവ. സർവന്റ്സ് കോ-ഓപറേറ്റിവ് സൊസൈറ്റി ബാങ്കിൽ തിങ്കളാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. 

ബാങ്ക് അംഗങ്ങളുടെ പൊതുയോഗത്തിനുശേഷം വിതരണം നടത്തിയ ക്രിസ്മസ് കേക്കും ഗിഫ്റ്റും കിട്ടിയില്ലെന്ന് ആരോപിച്ച് വനിതകൾ അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. സർക്കാർ ജീവനക്കാർ ഉൾപ്പെട്ട ബാങ്കിന്റെ അംഗങ്ങളുടെ പൊതുയോഗം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മുതൽ മുഹമ്മദൻസ് ഗേൾസ് സ്കൂളിലാണ് നടന്നത്. പൊതുയോഗം അവസാനിച്ചതോടെ പങ്കെടുത്തവർക്ക് ഗിഫ്റ്റും കേക്കും നൽകി. എന്നാൽ വൈകിയെത്തിയ അംഗങ്ങളായ ചിലരെ ബോധപൂർവം ഒഴിവാക്കിയെന്ന് ആരോപിച്ച് വനിതകളടക്കമുള്ളവർ പ്രതിഷേധവുമായി ഓഫിസിലേക്ക് എത്തിയതോടെയായിരുന്നു ബഹളം. ജീവനക്കാരുടെ നേതൃത്വത്തിൽ ഇവരെ അകത്തേക്ക് കയറ്റാതെ തള്ളിയിറക്കിയതായും ആരോപണമുണ്ട്. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. 

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല, ആഘോഷിക്കാൻ എല്ലാവർക്കും അവകാശമുണ്ട്: ഗവർണർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios