കൊല്ലത്ത് വീട്ടുമുറ്റത്ത് ജീര്‍ണിച്ച നിലയില്‍ മധ്യവയസ്കന്‍റെ മൃതദേഹം; ജീവനൊടുക്കിയതാണെന്ന് സംശയം
കടയ്ക്കൽ മറുപുറം കുന്നിൽ വീട്ടിൽ ബൈജുവാണ് മരിച്ചത്.ഒരാഴ്ചയായി ബൈജുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു
കൊല്ലം: കൊല്ലം കടയ്ക്കലിൽ മധ്യവയസ്കന്‍റെ ജീർണിച്ച മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തി. കടയ്ക്കൽ മറുപുറം കുന്നിൽ വീട്ടിൽ ബൈജുവാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങി മരിച്ചതിന്‍റെ തെളിവുകൾ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജീർണിച്ച ശേഷം മൃതദേഹം നിലത്തുവീണതാകാമെന്നാണ് കരുതുന്നത്.
എന്തെങ്കിലും മൃഗങ്ങള്‍ മൃതദേഹം കടിച്ചുവലിച്ചതായും സംശയിക്കുന്നുണ്ട്. കൂലിപ്പണിക്കാരനായ ബൈജുവിന്‍റെ ഭാര്യയും മക്കളും കല്ലറ മുതുവിളയിലാണ് താമസം. ഒരാഴ്ചയായി ബൈജുവിനെക്കുറിച്ച്
യാതൊരു വിവരവുമില്ലായിരുന്നു. നിരന്തരം ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് സഹോദരൻ ബിജു വീട്ടിൽ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
റേഷൻ കടകള്‍ അടച്ചിട്ട് സംസ്ഥാന വ്യാപക സമരവുമായി റേഷൻ കട ഉടമകളുടെ സംഘടന
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)