സൈക്കിളിൽ ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

പുള്ളികണക്കിലെ പെട്രോൾ പമ്പിന് സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. 

cycle passenger died after an autorickshaw hit the cycle on the road

ആലപ്പുഴ: കായംകുളത്ത് സൈക്കിളിൽ ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. കായംകുളം പുള്ളിക്കണത്ത് ആയിരുന്നു സംഭവം. പുള്ളിക്കണക്ക് സ്വദേശി നാസർ ആണ് വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. പുള്ളികണക്കിലെ പെട്രോൾ പമ്പിന് സമീപം ആയിരുന്നു വാഹനാപകടം. നാസറിന്റെ മൃതദേഹം പിന്നീട് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read also: ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, കെടുത്താൻ ശ്രമിച്ചപ്പോൾ ആളിക്കത്തി; തലസ്ഥാനത്ത് ഒഴിവായത് വൻ അപകടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios