മുറിവേറ്റ നായയെ കഴുത്തിലെ ചങ്ങലയില്‍ കല്ല് കെട്ടി കുളത്തില്‍ തള്ളി; രക്ഷകരായി യുവാക്കളും ഫയര്‍ഫോഴ്സും

 കാട്ടാക്കടയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നായയെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ ആണ് ചങ്ങലയിൽ കല്ല് കെട്ടി ഇട്ടിരിക്കുന്നത് മനസിലാകുന്നത്. 

cruelty to a seriously injured dog by chaining it and make downed rescued by group of youth and fire force afe

തിരുവനന്തപുരം: നായയെ കഴുത്തിലെ ചങ്ങലയിൽ കല്ല് കെട്ടി കുളത്തിൽ തള്ളി ക്രൂരത. ശരീരത്തിൽ മുഴുവൻ വെട്ടേറ്റ് അവശയായ നായയെ രക്ഷിച്ച് നാട്ടിലെ യുവാക്കളും ഫയർഫോഴ്സും. തിരുവനന്തപുരം വിളപ്പിൽശാല നൂലിയോട് ഇരട്ടക്കുളങ്ങളിൽ മേലെകുളത്തിലാണ് സംഭവം. 

കഴിഞ്ഞ ദിവസം രാവിലെ ആണ് ജീവന് വേണ്ടി കുളത്തിൽ കിടന്ന് പിടയുന്ന നായയെ പ്രദേശത്തെ ഒരു സംഘം യുവാക്കൾ കാണുന്നത്. ഉടൻ ഇവർ നായയെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നായ എന്തിലോ കുടുങ്ങി കിടക്കുന്നത് ആണ് കാരണം എന്ന് മനസ്സിലാക്കിയ ഇവർ ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. കാട്ടാക്കടയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നായയെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ ആണ് ചങ്ങലയിൽ കല്ല് കെട്ടി ഇട്ടിരിക്കുന്നത് മനസിലാകുന്നത്. 

ഉടനെ ഇവർ നായയെ ചങ്ങലയിൽ നിന്ന് മോചിപ്പിച്ച് കരയ്ക്ക് കയറ്റി. നായയുടെ തലയിൽ ഉൾപ്പടെ ശരീരത്തിൽ പലയിടങ്ങളിൽ വെട്ടേറ്റതിന് സമാനമായ മുറിവുകൾ ഉണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യം വ്യക്തമല്ലെന്ന് ഫയർഫോഴ്സ് സംഘം പറഞ്ഞു. മാനസിക വിഭ്രാന്തിയുള്ള ഒരാളാണ് കഴുത്തിലെ ചങ്ങലയിൽ കല്ലുകെട്ടി നായയെ കുളത്തിൽ തള്ളിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Read also: വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിക്കു നേരേ ലൈംഗികാതിക്രമം; 47കാരന് തടവും പിഴയും ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios