രാഹുലിന്റെ വീഡിയോ: മലക്കംമറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി; ഔദ്യോഗിക പേജ് തന്നെ, ഹാക്കിങ് എന്ന് തിരുത്തൽ

അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ്‌ ചെയ്‌തതെന്നാണ് വിശദീകരണം. എസ്പിക്ക് പരാതി നൽകുമെന്നും ഉദയഭാനു വിശദീകരിച്ചു

cpm pathanamthitta fb page hacked says kp udayabhanu on rahul mamkootathil video in cpm pathanamthitta fb page

പത്തനംതിട്ട : പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തലിന്റെ വീഡിയോ എഫ്ബി പേജിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിൽ തന്നെയാണെന്ന് ജില്ലാ സെക്രട്ടറി സ്ഥിരീകരിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ്‌ ചെയ്‌തതെന്നാണ് വിശദീകരണം.  എസ്പിക്ക് പരാതി നൽകുമെന്നും ഉദയഭാനു വിശദീകരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ കാർഡ് ഉണ്ടാക്കി യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായ ആളാണെന്നും സ്വന്തം വീടിരിക്കുന്ന വാർഡിൽ പോലും രാഹുൽ നിന്നാൽ ജയിക്കില്ലെന്നും ജില്ലാ സെക്രട്ടറി പരിഹസിച്ചു. 

ഏറ്റുമാനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥി മരിച്ച നിലയിൽ, അവസാന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ ആണ് സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. 'പാലക്കാട് എന്ന സ്നേഹ വിസ്മയം' എന്ന് അടിക്കുറിപ്പുള്ള വീഡിയോ ഇന്നലെ രാത്രിയാണ് സിപിഎമ്മിന്റെ പേജിൽ പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്സ് ഉള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ സിപിഎമ്മിന്റെ ഔദ്യോഗിക പേജല്ലെന്നും,  സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടെന്നുമായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ ആദ്യ പ്രതികരണം. സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ രാത്രി തന്നെ ദൃശ്യങ്ങൾ ഒഴിവാക്കുകയായിരുന്നു.  


 

Latest Videos
Follow Us:
Download App:
  • android
  • ios