കഞ്ചാവു വലിച്ചുകൊണ്ടിരിക്കെ യു പ്രതിഭ എംഎൽഎയുടെ മകനും സംഘവും എക്സൈസ് പിടിയിൽ
ഇവരിൽ നിന്ന് 3 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു. കേസെടുത്ത ശേഷം ഇവരെ ജാമ്യത്തിൽ വിട്ടതായും എക്സൈസ് അറിയിച്ചു.
ആലപ്പുഴ: കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് കഞ്ചാവുമായി പിടിയിൽ. തകഴിയിൽ നിന്നാണ് കനിവ് ഉൾപ്പടെ ഒൻപത് യുവാക്കളെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് കഞ്ചാവ് വലിക്കുമ്പോഴാണ് ഇവർ പിടിയിലായത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം മഫ്തിയിൽ എത്തിയത്. മൂന്നു ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. കസ്റ്റഡിയിൽ എടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ക്രിസ്മസ് വെക്കേഷനിൽ ബന്ധുവീട്ടിലെത്തി; എരഞ്ഞിപ്പുഴയിൽ കുളിക്കുന്നതിനിടെ 3 കുട്ടികൾ മുങ്ങി മരിച്ചു
https://www.youtube.com/watch?v=Ko18SgceYX8