Asianet News MalayalamAsianet News Malayalam

ചൊക്രമുടി കയ്യേറ്റം, ജില്ലാ സെക്രട്ടറിക്ക് പങ്കെന്ന് വിമർശനം; ജില്ലാ കൗൺസിൽ അംഗത്തെ സിപിഐ പുറത്താക്കി

സലീംകുമാറിന്‍റെ അറിവോടെയാണ് കൈയേറ്റം നടന്നതെന്നും മന്ത്രിയുടെ ഓഫീസിൽനിന്ന് വഴിവിട്ട ഇടപെടലുണ്ടായെന്നും വിനു ആരോപിച്ചിരുന്നു. സംസ്ഥാന കമ്മിറ്റിക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്നും വിനു പറഞ്ഞു. ഇതിന് പിന്നാലെയാണ് നടപടി.

cpi idukki district council member vinu scaria expelled from party after chokramudi land encroachment allegation againts leadership
Author
First Published Oct 10, 2024, 12:14 PM IST | Last Updated Oct 10, 2024, 12:14 PM IST

ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ കൗൺസിൽ അംഗം വിനു സ്കറിയയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ചൊക്രമുടി കയ്യേറ്റത്തിൽ സിപിഐ ജില്ലാ സെക്രട്ടറിക്കും, റവന്യൂ വകുപ്പിനും പങ്കുണ്ടെന്ന് കാട്ടി  വിനു സ്കറിയ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തുടർന്ന് വിനു സ്കറിയ  നടത്തിയ പരസ്യ പ്രതികരണം ഉൾപ്പെടെ മുൻനിർത്തിയാണ് നടപടി. ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ബിനുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നതെന്ന് ജില്ലാ സെക്രട്ടറി കെ. സലീം കുമാർ പറഞ്ഞു. ചൊക്രമുടി കയ്യേറ്റത്തിൽ  മൂന്നിലൊന്ന് പങ്ക് സിപിഐ ജില്ലാ സെക്രട്ടറി കെ. സലീം കുമാർ കൈപ്പറ്റി എന്നായിരുന്നു ബിനുവിന്‍റെ ആരോപണം.

സലീംകുമാറിന്‍റെ അറിവോടെയാണ് കൈയേറ്റം നടന്നതെന്നും മന്ത്രിയുടെ ഓഫീസിൽനിന്ന് വഴിവിട്ട ഇടപെടലുണ്ടായെന്നും വിനു ആരോപിച്ചിരുന്നു. സംസ്ഥാന കമ്മിറ്റിക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്നും വിനു പറഞ്ഞു. ഇതിന് പിന്നാലെയാണ് വിനു സ്കറിയയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.  അതിനിടെ ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം ശരിവെച്ച് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ മാസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കയ്യേറ്റം നടന്നത് റവന്യൂ ഭൂമിയിലെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 

കയ്യേറ്റം പൂർണമായി ഒഴിപ്പിച്ച് ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. അനധികൃത നിർമ്മാണം നടത്തിയവർ, കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. സർക്കാർ ഭൂമിയിൽ പട്ടയം കിട്ടിയെന്ന് കാണിച്ചായിരുന്നു ഭൂമി കയ്യേറിയതും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതും എന്നാണ് കണ്ടെത്തൽ. പുറമ്പോക്ക് ഭൂമിക്ക് ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് ഓഫീസറുടെ നടപടിയും തെറ്റാണ്.  പരിശോധന നടത്താതെ സ്ഥലത്തിന്  ഉടുമ്പൻ ചോല തഹസിൽദാർ നിജസ്ഥിതി  സർട്ടിഫിക്കറ്റ് നൽകിയെന്നം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 

Read More : വിടാതെ മഴ; പുതിയ റഡാർ ചിത്രപ്രകാരം മലപ്പുറത്തും തൃശൂരും എറണാകുളത്തും ഇടിമിന്നലോടെ മഴ, 7 ജില്ലകളിൽ യെല്ലോ

Latest Videos
Follow Us:
Download App:
  • android
  • ios