ആലുവ ചൂർണിക്കര പഞ്ചായത്തംഗം സി പി നൗഷാദ് അന്തരിച്ചു
വൃക്ക തകരാറിനെ തുടർന്നാണ് അന്ത്യം. ചികിത്സക്കായി പ്രത്യേക സമിതി രൂപീകരിച്ച് ധനസമാഹരണം നടത്തിക്കൊണ്ടിരിക്കെയാണ് നൗഷാദ് വിട പറഞ്ഞത്.
കൊച്ചി : എറണാകുളം ആലുവ ചൂർണിക്കര പഞ്ചായത്തംഗം സി.പി നൗഷാദ് അന്തരിച്ചു. കോൺഗ്രസ് അംഗമായ ഇദ്ദേഹം ചൂർണിക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. വൃക്ക തകരാറിനെ തുടർന്നാണ് അന്ത്യം. ചികിത്സക്കായി പ്രത്യേക സമിതി രൂപീകരിച്ച് ധനസമാഹരണം നടത്തിക്കൊണ്ടിരിക്കെയാണ് നൗഷാദ് വിട പറഞ്ഞത്. കെടുക്കുത്തിമല കെ.എം.ജെ.ഹാളിൽ പെതുദർശനത്തിന് വച്ച ശേഷം രാവിലെ 11 മണിയ്ക്ക് മുസ്ലീം ജമാത്ത് ഖബർസ്ഥാനിൽ കമ്പറക്കും. ബ്ലോക്ക് കോൺഗ്രസ് നിർവഹ സമിതി അംഗം,വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം എന്നി പദവികൾ വഹിച്ചിട്ടുണ്ട്.