നാല് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ പാലക്കാട് 65 പേർക്ക് കൂടി കൊവിഡ്

നാല് ആരോഗ്യപ്രവർത്തകർ ഉൾപ്പടെ പാലക്കാട് 65 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 49 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 

Covid for 65 more people in Palakkad including four health workers

പാലക്കാട്: നാല് ആരോഗ്യപ്രവർത്തകർ ഉൾപ്പടെ പാലക്കാട് 65 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 49 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഉറവിടം വ്യക്തമല്ലാത്ത അഞ്ച് കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്തു. 103 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 851 ആയി.

രോഗികളുടെ വിവരങ്ങൾ

ദുബായ്-1
വടക്കഞ്ചേരി പാലക്കുഴി സ്വദേശി (46 സ്ത്രീ)
സൗദി-1
പറളി തേനൂര്‍ സ്വദേശി (24 പുരുഷന്‍)
ഉത്തര്‍പ്രദേശ്-1
കഞ്ചിക്കോട്  (22 പുരുഷന്‍)
കര്‍ണാടക-2
ചിറ്റിലഞ്ചേരി സ്വദേശി (51 പുരുഷന്‍)
പറളി സ്വദേശി (42 പുരുഷന്‍)
മധ്യപ്രദേശ്-1
പറളിതേനൂര്‍ സ്വദേശി (29 പുരുഷന്‍)
മഹാരാഷ്ട്ര-1
പുതുക്കോട് സ്വദേശി (60 പുരുഷന്‍)
കാശ്മീര്‍-1
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (43 പുരുഷന്‍)
തമിഴ്‌നാട്-3
കൊല്ലങ്കോട് സ്വദേശി (31 പുരുഷന്‍)
പറളി സ്വദേശി (49 പുരുഷന്‍)
അട്ടപ്പാടി പുതൂര്‍ സ്വദേശി (20 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധ- 5

കോങ്ങാട് സ്വദേശികള്‍ (32 പുരുഷന്‍, 48 സ്ത്രീ)
കല്ലേക്കാട് സ്വദേശി (21 പുരുഷന്‍)
കല്‍പ്പാത്തി സ്വദേശി (39 പുരുഷന്‍)
അഗളി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (22 വയസ്സ്)

സമ്പര്‍ക്കം-49

കിഴക്കഞ്ചേരി സ്വദേശികള്‍ (7 പെണ്‍കുട്ടി, 5 ആണ്‍കുട്ടി, 34 പുരുഷന്‍, 29 സ്ത്രീ)
നൂറണി സ്വദേശി (47 പുരുഷന്‍)
പറളി സ്വദേശികള്‍ (38 പുരുഷന്‍, 40 സ്ത്രീ)
കാവില്‍ പാട് സ്വദേശി (16 ആണ്‍കുട്ടി)
തിരുവേഗപ്പുറ സ്വദേശി (55 സ്ത്രീ)
മുതുതല സ്വദേശികള്‍ (6 പെണ്‍കുട്ടി, 24,63,44 സ്ത്രീകള്‍)
ഓങ്ങല്ലൂര്‍ സ്വദേശികള്‍ (3 ആണ്‍കുട്ടി, 52 സ്ത്രീ)
വടക്കഞ്ചേരി സ്വദേശി (44 പുരുഷന്‍)
നെന്മാറ സ്വദേശി (27 പുരുഷന്‍)
പാലക്കാട് മുനിസിപ്പാലിറ്റി പരിധിയില്‍ ഉള്ളവര്‍ (53,45 സ്ത്രീകള്‍, 14 ആണ്‍കുട്ടി)
തിരുമിറ്റക്കോട് സ്വദേശി (27 സ്ത്രീ)
കുമരനല്ലൂര്‍ സ്വദേശി (30 പുരുഷന്‍)
പട്ടാമ്പി കൊപ്പം സ്വദേശി (24 സ്ത്രീ)
ആലത്തൂര്‍ സ്വദേശികള്‍ (31 പുരുഷന്‍, 10,7 പെണ്‍കുട്ടികള്‍, 29 സ്ത്രീ)
പിരായിരി സ്വദേശി (46 പുരുഷന്‍)
നാഗലശ്ശേരി സ്വദേശി (30 സ്ത്രീ)
തച്ചനാട്ടുകര സ്വദേശി (41 പുരുഷന്‍)
എലപ്പുള്ളി സ്വദേശി (28 പുരുഷന്‍ )
വിളയൂര്‍ സ്വദേശികള്‍ (42,45, 45 സ്ത്രീകള്‍)
പുതുപ്പരിയാരം സ്വദേശി (30 പുരുഷന്‍)
പുതുനഗരം സ്വദേശികള്‍ (42, 47,33 പുരുഷന്മാര്‍)
പെരുവമ്പ് സ്വദേശി (39 പുരുഷന്‍)
നെല്ലായ സ്വദേശികള്‍ (46,44 സ്ത്രീകള്‍)
കൊഴിഞ്ഞാമ്പാറ സ്വദേശി (21 പുരുഷന്‍)

കൂടാതെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും (34,45 സത്രീകള്‍, 35 പുരുഷന്‍) സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട് ജില്ലക്കാരായ  17 പേര്‍ തൃശൂര്‍ ജില്ലയിലും ആറുപേര്‍ മലപ്പുറം ജില്ലയിലും ഏഴുപേര്‍ വീതം കോഴിക്കോട്, എറണാകുളം ജില്ലകളിലും, രണ്ട് പേര്‍ കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios