വയനാട്ടില്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍; പൊലീസ് പരിശോധന തുടരും

 ജില്ലയിലെ ആദിവാസി കോളനികളില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി  നടപ്പിലാക്കുന്നതിനായി താലൂക്ക് തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. 

covid 19 lockdown relaxation in wayanad

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍  ഇളവുകള്‍ അനുവദിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്സന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ഫോട്ടോഗ്രാഫി സ്റ്റുഡിയോകള്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ 7.30 വരെ തുറക്കാം. ജല ശുദ്ധീകരണ സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയും മൊബൈല്‍ ഫോണ്‍, കംപ്യുട്ടര്‍ വിപണന, റിപ്പയറിംഗ് സ്ഥാപനങ്ങള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ 7.30 വരെയും തുറക്കാന്‍ അനുവദിക്കും. 

വാഹന റിപ്പയറിംഗ് വര്‍ക്ക് ഷോപ്പുകള്‍ എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ 7.30 വരെയും വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് വില്‍പ്പന സ്ഥാപനങ്ങള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ 7.30വരെയും ശ്രവണ സഹായി ഉപകരണ വിപണന സ്ഥാപനങ്ങള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ 7.30 വരെയും ടെലിവിഷന്‍ റിപ്പയിംഗ്, ഗൃഹോപകരണ/ഫര്‍ണിച്ചര്‍ വിപണന സ്ഥാപനങ്ങള്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയും തുറക്കാം.

അതേ സമയം ജില്ലയിലെ ആദിവാസി കോളനികളില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി  നടപ്പിലാക്കുന്നതിനായി താലൂക്ക് തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലായാണ് ജില്ല കലക്ടര്‍ ഉദ്യോഗസ്ഥരെ നിയമിച്ചത്. കോളനികളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി. പട്ടികവര്‍ഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല നോഡല്‍ ഓഫീസര്‍മാര്‍ ഏറ്റെടുക്കും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios