'വൃക്കയും കരളും വിൽപനക്ക്'; വീടിന് മുകളിൽ ബോർഡ്, അന്വേഷിച്ചെത്തിയ പൊലീസ് ഞെട്ടി, സംഭവം ഇങ്ങനെ...
വരുമാനം നിലച്ച് ദാരിദ്രത്തിലേക്ക് കുടുംബം പോയതോടെയാണ് വൃക്കയും കരളും വിൽപനയ്ക്ക് എന്ന് വീടിന് മുന്നിൽ ബോർഡ് വെച്ചതെന്ന് സന്തോഷ് കുമാർ പറയുന്നു.
തിരുവനന്തപുരം: 'വൃക്കയും കരളും വിൽപനക്ക്' എന്ന ബോര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇത് വ്യാജമാണോ യാഥാര്‍ത്ഥ്യമാണോ എന്ന അന്വേഷണത്തിലായിരുന്നു പൊലീസും സോഷ്യല്‍ മീഡിയയും. പൊലീസ് അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് കണ്ടെത്തി, ദമ്പതിമാര്‍ വീടിന് മുകളില്‍ വെച്ച ബോര്‍ഡും കണ്ടെത്തി. എന്നാല്‍ ഇത്തരമൊരു ബോര്‍ഡ് വെയ്ക്കാനാടിയായ സാഹചര്യം കേട്ട് പൊലീസും അമ്പരന്നു. തിരുവനന്തപുരം മണക്കാട് പുത്തൻ റോഡ് റെസിഡന്‍റ്സ് അസോസിയേഷനിൽ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് കുമാർ ആണ് ഇന്നലെ രാവിലെ പത്ത് മണിയോടെ വാടക വീടിനു മുന്നിൽ ബോർഡ് സ്ഥാപിച്ചത്
അധ്വാനിച്ച് ഉണ്ടാക്കിയെടുത്ത സ്ഥാപനം സഹോദരൻ കൈക്കലാക്കി, വരുമാനം നിലച്ച് ദാരിദ്രത്തിലേക്ക് കുടുംബം പോയതോടെയാണ് വൃക്കയും കരളും വിൽപനയ്ക്ക് എന്ന് വീടിന് മുന്നിൽ ബോർഡ് വെച്ചതെന്ന് സന്തോഷ് കുമാർ പറയുന്നു. വീടിന് മുകളില്‍ പ്രത്യക്ഷപ്പോര്‍ട്ട് കേരളത്തിന് നാണക്കേടെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുള്‍പ്പടെയുള്ള ബോർഡാണ് പ്രചരിച്ചത്. പടം സോഷ്യൽ മീഡിയകളിൽ വയറൽ ആയതോടെ ചർച്ചയായി. ഫോൺ നമ്പരിലേക്ക് കര്യങ്ങൾ തിരക്കി ഫോൺ വിളികൾ എത്തി തുടങ്ങി. ഇതോടെയാണ് ബോർഡ് വെക്കാനുണ്ടായ കാരണം സന്തോഷ് കുമാർ വ്യക്തമാക്കിയത്.
ഇത്തരത്തിൽ ഒരു ബോർഡ് സ്ഥാപിക്കുന്നത് നിയമവിരുദ്ധം ആണെന്ന് അറിഞ്ഞുതന്നെയാണ് ചെയ്തത്. കുടുംബത്തിന്‍റെ വരുമാനം നിലച്ചതിനാൽ കുടുംബം പോറ്റാനും കടബാധ്യത തീർക്കാനും ഇനി ഇതേ ഒള്ളു ഒരേ ഒരു വഴി എന്ന് കരുതിയാണ് ബോർഡ് സ്ഥാപിച്ചത്. മണക്കാട് ചന്തയ്ക്ക് പിൻവശം താൻ അധ്വാനിച്ച് വാങ്ങിച്ച കടമുറി ഇപ്പോൾ തൻറെ മൂന്നാമത്തെ സഹോദരൻ കൈക്കലാക്കി വെച്ചിരിക്കുകയാണെന്നും ഇത് തിരികെ ആവശ്യപ്പെടുമ്പോൾ ഭീഷണിപ്പെടുത്തുകയാണെന്നും സന്തോഷകുമാർ ആരോപിക്കുന്നു. ആരോഗ്യപ്രശ്നമുള്ള തനിക്ക് ഭാരിച്ച ജോലികൾ ചെയ്യാൻ സാധിക്കില്ല. ഇതോടെ തന്‍റെ വരുമാനം നിലച്ചു. 6500 രൂപയാണ് വീട്ട് വാടക. വാടക മുടങ്ങിയതോടെ അഡ്വാൻസ് നൽകിയ തുക വീട്ടുടമ വാടക ഇനത്തിൽ കണക്കാക്കി. ഇതോടെ മറ്റൊരു വീട്ടിലേക്ക് മാറാൻ കഴിയാത്ത അവസ്ഥയായി.
പല സുഹൃത്തുകളും സഹായിച്ചാണ് ഇപ്പൊൾ വാടക നൽകുന്നത് എന്നും സന്തോഷ് പറയുന്നു. തന്നെ സഹായിക്കാൻ മറ്റാരും ഇല്ല 2006 മുതൽ അധികൃതരെ പരാതിയുമായി സമീപിക്കുന്നുണ്ടെങ്കിലും സഹായം ലഭിക്കുന്നില്ല എന്ന് സന്തോഷ് കുമാർ പറഞ്ഞു. അധികൃതരുടെ ശ്രദ്ധ നേടാനാണ് ഇത്തരത്തിലുള്ള ബോർഡ് സ്ഥാപിച്ചത് എന്നും ബോർഡ് സ്ഥാപിച്ചതോടെ ഇതറിഞ്ഞ് ഫോർട്ട് പൊലീസ് ഇവരെ ബന്ധപ്പെടുകയും ഇത്തരത്തിൽ ബോർഡ് വെക്കുന്നത് നിയമപരമല്ലെന്നും എത്രയും പെട്ടെന്ന് എടുത്ത് മാറ്റണമെന്നും നിർദ്ദേശം നൽകി. സന്തോഷ് കുമാറിന്റെ ആരോപണത്തിൽ പരാതി നൽകിയാൽ നടപടികൾ സ്വീകരിക്കുമെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. ബോർഡ് എടുത്തുമാറ്റാൻ വീട്ടുടമയും സന്തോഷ് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സന്തോഷിന്റെ ആരോപണങ്ങൾ സഹോദരൻ നിഷേധിച്ചു. ഏഴുപേരുടെ പേരിലായി ഇരിക്കുന്ന കട എങ്ങനെയാണ് സന്തോഷമായി മാത്രം എഴുതി നൽകുന്നതെങ്ങനെ ആണെന്നാണ് സഹോദരൻ ചോദിക്കുന്നത്.