വീട് നിര്‍മ്മാണത്തിനിടെ കോൺക്രീറ്റ് ബീം തകര്‍ന്നു; കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിക്കന്ദറിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

construction worker died at kannur kgn

കണ്ണൂർ: തലശ്ശേരിയിൽ വീട് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സിക്കന്ദർ (45) ആണ് മരിച്ചത്. തലശേരി മാടപ്പീടികയിൽ സ്വകാര്യ വ്യക്തിക്ക് വേണ്ടി നിര്‍മ്മിച്ചുകൊണ്ടിരുന്ന വീട്ടിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിക്കന്ദറിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകും.

അതിനിടെ കരുവന്നൂര്‍ പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ യുവതിയെ തിരിച്ചറിഞ്ഞു. ആയുര്‍വേദ ഡോക്ടര്‍ ട്രൈസി വര്‍ഗീസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് ഇവര്‍ കരുവന്നൂര്‍ പാലത്തിലൂടെ നടന്ന് മധ്യഭാഗത്ത് എത്തിയപ്പോൾ താഴേക്ക് ചാടിയത്. എന്താണ് കാരണം എന്ന് വ്യക്തമല്ല. പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios