കൊടും വെയിലിൽ തെരഞ്ഞെടുപ്പ് പ്രചാരണം: കോൺഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സൂര്യാഘാതമേറ്റതിന്റെ പാടുകൾ പൂർണമായും മാറാത്തതിനാൽ തോമസ് എബ്രഹാം ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നില്ല

congress worker injured in sun stroke hospitalized while election campaign at Palakkad

പാലക്കാട്: കൊടും ചൂടിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ കോൺഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാം(55)നാണ് സൂര്യാഘാതമേറ്റത്.  വലമ്പിലിമംഗലം മുപ്പാതാം നമ്പർ ബൂത്തിൽ വീടുകയറിയുളള പ്രചാരണത്തിനിടെയാണ്‌സൂര്യാഘാതമേറ്റത്. മുതുകിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ഇദ്ദേഹത്തെ ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂര്യാഘാതമേറ്റതിന്റെ പാടുകൾ പൂർണമായും മാറാത്തതിനാൽ തോമസ് എബ്രഹാം ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നില്ല. വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് ഇദ്ദേഹം.
 

Latest Videos
Follow Us:
Download App:
  • android
  • ios