കരിമീൻ പൊള്ളിച്ചതിന് 550, വറുത്തതിന് 450, തിലോപ്പിയയ്ക്ക് 300, ആലപ്പുഴ ഹോട്ടലിലെ പൊള്ളിക്കുന്ന ബിൽ, നടപടി

ഇനി കരിമീൻ വാഴയിലയിൽ പൊള്ളിച്ചതാണെങ്കിൽ 550 രൂപയാണ് ഈടാക്കുന്നത്. ഈ ഹോട്ടലിലിൽ നിന്ന് ഭക്ഷണം കഴിച്ച് പണം നഷ്ടമായ ആളുടെ പരാതിയിലാണ് സിവിൽ സപ്ലൈസ് പരിശോധയക്കെത്തിയത്.

Complaint against rate of foods in Alappuzha hotel

ചേർത്തല : ആലപ്പുഴയിൽ ഭക്ഷണത്തിന് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ നടപടിക്ക് ശുപാർശ. കരിമീൻ വറുത്തതിന് 350 മുതൽ 450 രൂപവരെയാണ് ചേർത്തല എക്സ് റേ ജംഗ്ഷന് സമീപത്തെ ഹോട്ടലിലെ വില. തിലോപ്പിയയ്ക്ക് 250 മുതൽ 300 വരെയാണ് വാങ്ങിയിരുന്നത്.

ഇനി കരിമീൻ വാഴയിലയിൽ പൊള്ളിച്ചതാണെങ്കിൽ 550 രൂപയാണ് ഈടാക്കുന്നത്. ഈ ഹോട്ടലിലിൽ നിന്ന് ഭക്ഷണം കഴിച്ച് പണം നഷ്ടമായ ആളുടെ പരാതിയിലാണ് സിവിൽ സപ്ലൈസ് പരിശോധയക്കെത്തിയത്. ഹോട്ടലിലിലെ വിലവിരം അറിഞ്ഞതോടെ ഉദ്യോഗസ്ഥർ പോലും ഞെട്ടി. അയല പൊള്ളിച്ചതിന് 220 രൂപയാണ് വില. മെയ്മീൻ കറിക്ക് 220 ഉം നെയ്മീൻ വറുത്തതിന് 260 രൂപയും ഈടാക്കുന്നു. 

വൃത്തിയുള്ള പരിസരമെങ്കിലും കൈ പൊള്ളിക്കുന്ന വില ഈടാക്കുന്ന ഹോട്ടലിനെതിരെ നടപടിയെടുക്കാൻ കളക്ടർക്ക് ശുപാർശ ചെയ്തിരിക്കുകയാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ. ഇതോടൊപ്പം ചേർത്തല മുട്ടം മാർക്കറ്റിലെ 25 കടകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധന നടത്തിയതിൽ ഏഴിടത്താണ് ക്രമക്കേടു കണ്ടെത്തിയത്. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 

ബാത്ത്‍റൂം ഉപയോ​ഗിച്ചതിനും പണമീടാക്കി കഫേ, ഒറ്റദിവസം കൊണ്ട് ബില്ല് വൈറൽ

 

കഫേയിൽ പലതിനും പണം ഈടാക്കാറുണ്ട് അല്ലേ? എന്നാൽ, ടോയ്‍ലെറ്റ് ഉപയോ​ഗിച്ചതിന് പണം ഈടാക്കുമോ? ഒരു ഗ്വാട്ടിമാലൻ കഫേ ടോയ്‍ലെറ്റ് ഉപയോ​ഗിച്ചതിന് കസ്റ്റമറോട് പണം ഈടാക്കിയതിന്റെ പേരിൽ വൈറലായിരിക്കുകയാണ്. ലാ എസ്ക്വിന കോഫി ഷോപ്പ് ആണ് ഇങ്ങനെ വൈറലായിരിക്കുന്നത്. 

കസ്റ്റമറായ നെൽസി കോർഡോവ ബിൽ ലഭിച്ചപ്പോൾ ആകെ സ്തംഭിച്ചുപോയി, അതിൽ ടോയ്‍ലെറ്റ് ഉപയോഗിക്കുന്നതിന് അധിക നിരക്ക് കാണിച്ചിട്ടുണ്ടായിരുന്നു. ട്വിറ്ററിൽ നെൽസി ആ ബില്ല് പങ്ക് വച്ചു. അതിൽ ഒക്കുപ്പേഷണൽ സ്പേസ് എന്ന് കാണിച്ച് പണം ഈടാക്കിയിരിക്കുന്നത് കാണാം. അത് ബാത്ത്‍റൂം ഉപയോ​ഗിച്ചതിനുള്ള പണമാണ്...കൂടുതൽ വായിക്കാം

Read Also : പൊറോട്ടയും സാമ്പാറും വാങ്ങി, പച്ചക്കറിയില്ല, പുഴുവും ചത്ത പാറ്റയും നിറയെ; പിന്നാലെ പരിശോധന, ഹോട്ടൽ പൂട്ടിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios