സ്‌കൂട്ടറിൽ നിന്ന് തെറിച്ച് ലോറിക്കടിയിൽ വീണു; പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം; അപകടം കോയമ്പത്തൂരിൽ
കോയമ്പത്തൂരിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം
കോയമ്പത്തൂരിൽ നടന്ന വാഹനാപകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം. കുറ്റനാട് കട്ടിൽമാടം സ്വദേശി മണിയാറത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ കോയമ്പത്തൂർ ഒപ്പനക്കാര സ്ട്രീറ്റിൽ വച്ചായിരുന്നു അപകടം.
സുഹൃത്തിനൊപ്പം സ്കൂട്ടറിന് പുറകിലിരിന്നു യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് മുസ്തഫ സ്കൂട്ടറിൽ നിന്നും തെറിച്ച് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. തൽക്ഷണം മരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം രാത്രി 8.30 ഓടെ മൃതദേഹം പാലക്കാട് കട്ടിൽമാടത്തെ വീട്ടിൽ എത്തിക്കും.
കൂലിപ്പണിക്കാരനായ മുസ്തഫ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെത്തിയത്. ഇതിനിടയിലാണ് ദാരുണസംഭവം. 48കാരനായ മുസ്തഫയ്ക്ക് വിദ്യാർത്ഥികളായ രണ്ടു മക്കളാണ് ഉള്ളത്.