'ഹലോ.. പൊലീസ് സ്റ്റേഷനല്ലേ, ആര്യനാട് ബിവറേജിൽ നിന്നാണ്, ഒന്ന് വേഗം വരാവോ'! ക്രിസ്മസ് ദിനത്തിൽ ഷോപ്പിൽ കൂട്ടയടി

മദ്യം വാങ്ങാനുള്ള വരി മറികടന്നതിനെ ചൊല്ലി തുടങ്ങിയ തർക്കം ആണ് പിന്നീട് കൂട്ടയടിയിലേക്ക് വഴിമാറിയത്

Clash in front of kerala beverage outlet on Christmas Day

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ആര്യനാട് ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ കൂട്ടത്തല്ല്. മദ്യം വാങ്ങാനുള്ള വരി മറികടന്നതിനെ ചൊല്ലി തുടങ്ങിയ തർക്കം ആണ് പിന്നീട് ഷോപ്പിന് മുന്നിൽ കൂട്ടയടിയിലേക്ക് വഴിമാറിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ബിവറേജസിന് മുന്നിൽ വലിയ തോതിൽ സംഘർഷം ഉണ്ടായത്. കൂട്ടത്തല്ലിൽ രണ്ടു പേർക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. സംഘർഷം വലിയ നിലയിലേക്ക് മാറിയതോടെ ബിവറേജസ് ജീവനക്കാർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സഹായം തേടി. പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷം പൂർണമായും ഒഴിവായത്.

നവംബർ 13 ന് രണ്ടുപേരും ഒന്നിച്ച് ബിവറേജിലെത്തി, 7500 രൂപ വിലവരുന്ന 9 കുപ്പി മദ്യവുമായി കടന്നു; ഒടുവിൽ പിടിവീണു

അതേസമയം കഴിഞ്ഞ ആഴ്ച ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത അമ്പലപ്പുഴ സർക്കാർ മദ്യശാലയിൽ നിന്ന് മദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിലായി എന്നതാണ്. തകഴി പഞ്ചായത്ത് 13-ാം വാർഡ് കൻ കോളിൽ ഹരികൃഷ്ണൻ (36), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10-ാം വാർഡ് വെണ്ണല പറമ്പ് പത്മകുമാർ (പപ്പൻ - 38) എന്നിവരെയാണ് അമ്പലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 13 നായിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യം വാങ്ങാനെന്ന വ്യാജേന അമ്പലപ്പുഴ ബിവറേജ് ഔട്ട്‌ലെറ്റിലെത്തിയ പ്രതികൾ 7500 രൂപ വിലവരുന്ന 9 കുപ്പി മദ്യം മോഷ്ടിച്ചു കടന്നു കളകയുയായിരുന്നു. അമ്പലപ്പുഴ എസ് ഐ അനീഷ് കെ ദാസിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ വിനിൽ എം കെ, ബിബിൻദാസ്, ജോസഫ് ജോയി, മുഹമ്മദ് ഷെഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 7500 ഓളം രൂപ വില വരുന്ന ഒൻപത് കുപ്പി വിദേശ മദ്യമാണ് പ്രതികൾ മോഷ്ടിച്ചത്. പ്രതികളുടെ സി സി ടി വി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. പ്രതികളെ തിരിച്ചറിഞ്ഞ പൊലിസ് ജില്ലയ്ക്ക് പുറത്തും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തുടർന്നാണ് പ്രതികൾ എറണാകുളത്ത് ഒളിവിൽ കഴിയുന്ന വിവരം ലഭിച്ചത്. അറസ്റ്റിലായ തകഴി സ്വദേശി ഹരികൃഷ്ണൻ, അമ്പലപ്പുഴ സ്വദേശി പത്മകുമാർ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios