തിരുവല്ലയിൽ ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ 6 പേർക്കെതിരെ കേസെടുത്ത് പൊലീസ്
കൈമുട്ട് മറ്റൊരാളുടെ ദേഹത്ത് തട്ടി എന്ന ചെറിയ കാരണത്തിലാണ് തർക്കമുണ്ടായത്. ഇതാണ് ഒടുവിൽ വലിയ അടിപിടിയിലേക്ക് എത്തിയത്.
പത്തനംതിട്ട: തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ ബാർ പരിസരത്ത് കൂട്ടയടി. ബാറിനുള്ളിൽ ഉണ്ടായ തർക്കമാണഅ പുറത്ത കൂട്ടയടിയിൽ കലാശിച്ചത്. ബാർ ജീവനക്കാരടക്കം ആറ് പേർക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൈമുട്ട് മറ്റൊരാളുടെ ദേഹത്ത് തട്ടി എന്ന ചെറിയ കാരണത്തിലാണ് തർക്കമുണ്ടായത്. ഇതാണ് ഒടുവിൽ വലിയ അടിപിടിയിലേക്ക് എത്തിയത്.
ഒടുവിൽ ബാർ ജീവനക്കാരും അടിപിടിയിൽ പങ്കാളികളായി. ഒരാൾക്ക് താക്കോൽക്കൂട്ടം കൊണ്ട് ഇടിച്ചതിനെ തുടർന്ന് മുഖത്ത് പരിക്കേറ്റിട്ടുണ്ട്. അയാൾ നൽകിയ പരാതിയിലാണ് 6 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാർ ജീവനക്കാരെ ഉൾപ്പെടെ പ്രതിയാക്കിയാണ് കേസ്. ബാർ ജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നെങ്കിലും ആറ് പേർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരിക്കുകയാണ്.