അമിത വില, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത; അരി, പലചരക്ക്, പച്ചക്കറി കടകളിലും സൂപ്പർ മാർക്കറ്റുകളിലും പരിശോധന

കച്ചവട സ്ഥാപനങ്ങളിലും സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

Civil Supplies Department inspected shops and super markets in perinthalmanna

മലപ്പുറം: പെരിന്തൽമണ്ണയിലെ അരി, പലചരക്ക്, പച്ചക്കറി കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഇൻഡോർ മാർക്കറ്റിലെ കച്ചവട സ്ഥാപനങ്ങളിലും സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ലൈസൻസ്, വിലനിലവാരം പ്രദർശിപ്പിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ, അളവു തൂക്ക യന്ത്രങ്ങൾ സീൽ പതിക്കൽ എന്നിവയിലൂന്നി പെരിന്തൽമണ്ണ സബ് കലക്ടറുടെ നിർദേശാനുസരണമായിരുന്നു പരിശോധന. 

അമിത വില ഈടാക്കൽ, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനുകൂടിയാണ് പരിശോധന. ചട്ടലംഘനം നടത്തിയ വ്യാപാരികൾക്ക് നോട്ടിസ് നൽകി. തിങ്കളാഴ്ച രാവിലെ പത്തിനാണ് പരിശോധന ആരംഭിച്ചത്. നടപടിക്രമങ്ങൾ പാലിക്കാൻ നിർദേശങ്ങൾ നൽകി. 

15 ഓളം കടകളിൽ പരിശോധന നടത്തിയെന്നും പലചരക്ക്, പഴം, മത്സ്യം കടകളിൽ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വിലനിലവാരം പ്രദർശിപ്പിക്കാതെ വിലകൂട്ടി വിൽക്കുന്നത് സംബന്ധിച്ചും പരാതികളും പരിശോധിച്ചു. താലൂക്ക് സപ്ലൈ ഓഫിസർ വി.അബ്ദു, റേഷനിങ് ഇൻസ്‌പെക്ടർമാരായ കെ.സി. സഹദേവൻ, ടി.എ. രജീഷ്‌കുമാർ, ജി.കെ. ഷീന എന്നിവരാണുണ്ടായിരുന്നത്.

സ്കൂട്ടര്‍ സദാ ഉറക്കം 'യുവര്‍ സ്കൂട്ടര്‍ ഈസ് സ്ലീപ്പിങ്' എന്ന് മെസേജ്, പരാതി കേൾക്കാതെ കമ്പനി, വൻ പിഴ വിധിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios