ഇവരാണ് പൗരപ്രമുഖര്‍, ചീഫ് സെക്രട്ടറിക്ക് മറുപടിയില്ലെങ്കിലും ഞങ്ങൾക്കുണ്ട്, നവകേരള സദസ് വിവാദത്തിൽ ഗണേഷ്
ഇത് സംബന്ധിച്ച ചീഫ് സെക്രട്ടറിക്ക് വിവരാവകാശ രേഖ ആവശ്യപ്പെട്ട് അപേക്ഷ നൽകിയപ്പോഴും കൃത്യമായ മറുപടി ലഭിക്കാത്തതും വാര്‍ത്തയായിരുന്നു.
കൊല്ലം: നവകേരള സദസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിരവധി വിവാദങ്ങളിൽ ഒന്നാണ് മുഖ്യമന്ത്രിമായി പ്രഭാത യോഗത്തിൽ സംസാരിക്കാൻ ക്ഷണിക്കപ്പെടുന്ന പൗരപ്രമുഖര്‍ എന്ന പരാമര്‍ശം. ഇത് പണക്കാരും പ്രമാണിമാരും മാത്രമാണെന്ന് പ്രതിപക്ഷ വിമര്‍ശനം ഉയര്‍ന്നുവരികയും ചെയ്തു. ഇത് സംബന്ധിച്ച ചീഫ് സെക്രട്ടറിക്ക് വിവരാവകാശ രേഖ ആവശ്യപ്പെട്ട് അപേക്ഷ നൽകിയപ്പോഴും കൃത്യമായ മറുപടി ലഭിക്കാത്തതും വാര്‍ത്തയായിരുന്നു.
ഇന്ന് കൊല്ലം ജില്ലയിൽ പര്യടനം തുടരുന്ന നവകേരള സദസിനെ കുറിച്ച് ഗണേഷ് കുമാര്‍ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പത്തനാപുരത്തെ പൗര പ്രമുഖര്‍ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കൂട്ടത്തിലുള്ളവരല്ലെന്നും അത് നേരത്തെ പറഞ്ഞത് പോലെ താൻ വാക്കുപാലിക്കുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഗണേഷ് കുമാര്‍ പറഞ്ഞതിങ്ങനെ...
പൗര പ്രമുഖര്‍ എന്ന് പറഞ്ഞാൽ ഈ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതുപോലെ പണക്കാരും പ്രമാണിമാരും അല്ല. ഞങ്ങൾ പ്രഭാത യോഗത്തിൽ 50 പേരെ അയക്കുന്നുണ്ട്. പത്തനാപുരത്തെ സംബന്ധിച്ച് അത് പണക്കാരും പ്രമാണിമാരും അല്ല. അതിൽ രാഷ്ട്രീയ പ്രമുഖര്‍ ഉണ്ട്. പങ്കെടുക്കുന്നവരിൽ ചോദ്യം ചോദിക്കാൻ നാല് പേര്‍ക്കാണ് അവസരമുള്ളത്. ഒന്ന് പുല്ലൂര്‍ സോമരാജനാണ്. അദ്ദേഹം പത്തനാപുരത്തെ പൗരപ്രമുഖനാണെന്ന കാര്യത്തിൽ ആര്‍ക്കും തര്‍ക്കമില്ലല്ലോ. പിന്നെ സിസ്റ്റര്‍ റോസ്ലിൻ ആണ്. അവര്‍ നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് അറിയാമല്ലോ. ജീവനം കാൻസര്‍ സെന്റര്‍ നടത്തുന്ന തുണ്ടിൽ ബിജുവാണ്. അദ്ദേഹം പ്രവാസിയോ കോടീശ്വരനോ ഒന്നുമല്ല. വര്‍ഷങ്ങളായി കാൻസര്‍ രോഗികൾക്കുവേണ്ടി ജീവിക്കുന്ന ഒരു ചെറുപ്പക്കാരനാണ്. പിന്നെ ആശാ ഭവന്റെ ഡയറക്ടറായിട്ടുള്ള ഡോ. സുനിൽ സക്കറിയ, ആശാമോൻ എന്നിവരെയാണ് മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും നമ്മൾ അവസരം കൊടുക്കുന്നത്. ഇവരൊന്നും പ്രശ്നക്കാരല്ലല്ലോ. ഇതിനകത്ത് പ്രമാണിമാര്‍ ആരുമില്ല. സംരഭകരുണ്ട്, കോളേജ് പ്രൊഫസര്‍മാര്‍, കോളജ് പ്രിൻസിപ്പാൾമാരടക്കം വിദ്യാഭ്യാസ രംഗക്കെ പ്രമുഖര്‍ ഉണ്ട്. ഓട്ടോ തൊഴിലാളികളുണ്ട് , ട്രേഡ് തൊഴിലാളിയുണ്ട്. തൊഴിലാളി പ്രതിനിധികളുണ്ട്. കുരിയോട്ട് മല മൂപ്പൻ ഇശക്കി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഇവരൊക്കെയാണ് പൗര പ്രമുഖര്‍. പൗര പ്രമുഖരെ കുറിച്ച് ചോദിച്ചപ്പോൾ ചീഫ് സെക്രട്ടറി ബ ബ ബ അടിച്ചുവെന്നൊക്കെ റിപ്പോര്‍ട്ട് കണ്ടു. ഞങ്ങൾ പക്ഷെ അങ്ങനെയല്ല. പത്തനാപുരത്തെ സംബന്ധിച്ച് ഇവരൊക്കെയാണ് പൗര പ്രമുഖ