ചാത്തനൂർ ഗവ. എൽപി സ്ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപനം നടത്തും
ശിശു സൗഹൃദമായ അന്തരീക്ഷത്തിൽ കുട്ടികളുടെ പഠനശേഷിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
തിരുമിറ്റക്കോട്: ചാത്തനൂർ ഗവ.എൽ.പി.സ്ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ശിശു സൗഹൃദമായ അന്തരീക്ഷത്തിൽ കുട്ടികളുടെ പഠനശേഷിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ, എസ്.എസ്.കെ.യുടെ മാതൃകാ പ്രീ പ്രൈമറിയുടെ ഭാഗമായാണ് ചാത്തനൂർ ജി.എൽ.പി. സ്ക്കൂളിനെ അന്താരാഷ്ട്ര നിരലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്. പദ്ധതിയുടെ പ്രഖ്യാപനം ആഗസ്റ്റ് ഒന്നിന് സ്പീക്കർ എം.ബി.രാജേഷിന്‍റെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും.
ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി.റജീന ഫർണീച്ചറുകളുടെ ഉദ്ഘാടനം നടത്തും. പഞ്ചായത്ത് പ്രസിഡന്‍റ് ടി.സുഹ്റ സ്റ്റേജ് സമർപ്പണവും, വൈസ് പ്രസിഡന്‍റ് മനോമോഹനൻ സ്ക്കൂൾ പത്രത്തിന്‍റെ പ്രകാശനവും നിർവ്വഹിക്കും. കുട്ടികൾക്ക് ആകർഷണീയമായ മാതൃകാ തോട്ടത്തിൻ്റെ ശില്ലിയായ ഡിസ്നി വേണുവിനെ ചടങ്ങിൽ ആദരിക്കും.
പാലക്കാട് ഡി.ഡി, പി.വി. .മനോജ് കുമാർ, എ.ഇ.ഒ.സിദ്ധീഖ്, സി.ഇ.ഒ. ഡി. ഷാജിമോൻ, ബാങ്ക് പ്രസിഡൻറ് പി. നാരായണൻകുട്ടി, എം.ആർ.മഹേഷ് കുമാർ (ഡി.പി.ഒ.) ബി.പി.സി.ശ്രീജിത്ത്, ജില്ലാ മെമ്പർ അനു വിനോദ് , പഞ്ചായത്ത് അംഗങ്ങളായ ടി. പ്രേമ, വി.ആർ.രേഷ്മ, ബ്ലോക് മെമ്പർ ശ്രീലത, ഷറീന തുടങ്ങിയവരും രാഷ്ട്രിയ കക്ഷി പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കുന്നതാണെന്ന് പഞ്ചായത്ത് പ്രസി. ടി. സുഹ്റ, പ്രധാനാധ്യാപിക എം.സി.സുമയ്യ, പി.ടി.എ.പ്രസിഡന്‍റ് സി.സച്ചിദാനന്ദൻ എന്നിവർ അറിയിച്ചു.
Read More : ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ പ്ലസ് വൺ സയൻസ് ബാച്ചിൽ പ്രവേശനം
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് സമയം നീട്ടി, നടപടി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ച്
തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി. നാളെ 5 മണി വരെയാണ് സമരം നീട്ടി നൽകിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നൽകിയതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. തിരുത്തലിന് വേണ്ടിയും ഓപ്ഷൻ മാറ്റുന്നതിന് വേണ്ടിയും സമയവും അനുവദിച്ചു. എന്നാൽ സൈറ്റിൽ പ്രവേശിച്ച ഭൂരിഭാഗം വിദ്യാർത്ഥികൾക്കും സെർവർ ഡൌൺ ആയതിനാൽ തിരുത്തൽ വരുത്തുന്നതിന് കഴിഞ്ഞില്ല. കൂടുതൽ സെർവറുകൾ ഉപയോഗിച്ച് പ്രശ്നം പിന്നീട് പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചെങ്കിലും വളരെയേറെ കുട്ടികൾക്ക് ഇനിയും ഓപ്ഷൻ തിരുത്തലിന് സാധിച്ചിട്ടില്ല.
പരീക്ഷകൾ, സ്ഥലം മാറ്റം തുടങ്ങി ഹയർ സെക്കണ്ടറിയുടെ എല്ലാ കാര്യങ്ങളും ഒരേ സെർവറുമായാണ് ലിങ്ക് ചെയ്തിരുന്നത്. ഒരേ സമയത്ത് കൂടുതൽ പേർ ലോഗിൻ ചെയ്തതോടെ സെർവർ ഡൌണാകുകയായിരുന്നു. സെർവർ ശേഷി കൂട്ടിയില്ലെങ്കിൽ ആദ്യ അലോട്മെൻ്റ് പ്രസിദ്ധീകരിക്കുമ്പോൾ വലിയ പ്രശ്നമുണ്ടാകുമെന്നും വിദഗ്ധർ ചൂണ്ടി കാട്ടിയിരുന്നു. ഇത് വക വെക്കാതെ ട്രയൽ പ്രസിദ്ധീകരിച്ചതാണ് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും വലച്ചത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് ഒടുവിൽ സമയ പരിധി നീട്ടാൻ തീരുമാനിച്ചത്.