ക്ഷേത്രത്തിനുള്ളില്‍ മാല മോഷണം; നാടോടി സംഘം അറസ്റ്റില്‍

തിക്കും തിരക്കുമുണ്ടാക്കിയായിരുന്നു ഇവര്‍ മോഷണം നടത്തിയത്. മാല മോഷ്ടിക്കുന്നതിനിടെ ശ്രദ്ധ തിരിക്കുന്നതിനായി ഇവര്‍ ബഹളമുണ്ടാക്കുകയും ചെയ്തു
 

chain snatching: 4 Tamil Women arrested

അമ്പലപ്പുഴ(Ambalapuzha): ക്ഷേത്രത്തിനുള്ളില്‍ (Temple) സ്ത്രീകളുട മാല മോഷ്ടിച്ച (Chain snatching) നാല് നാടോടി സ്ത്രീകള്‍ (Tamil women) അറസ്റ്റില്‍. പുറക്കാട് പുന്തല ഭഗവതിക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. തമിഴ്നാട് മധുര ജില്ലയില്‍ തിരുമംഗലം സ്വദേശികളായ സാദന(24), കുട്ടമ്മ(30), പ്രിയ(40), മധു(37) എന്നിവരാണ് അറസ്റ്റിലായത്. തിക്കും തിരക്കുമുണ്ടാക്കിയായിരുന്നു ഇവര്‍ മോഷണം നടത്തിയത്. മാല മോഷ്ടിക്കുന്നതിനിടെ ശ്രദ്ധ തിരിക്കുന്നതിനായി ഇവര്‍ ബഹളമുണ്ടാക്കുകയും ചെയ്തു. മാല നഷ്ടപ്പെട്ടവര്‍ ഒച്ചവെച്ചതോടെയാണ് സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ഇവരെ പരിശോധിച്ചത്.

പരിശോധനയില്‍ ഇവരില്‍ നിന്നും നിരവധി സ്വര്‍ണമാലകള്‍ കണ്ടെടുത്തു. അതേസമയം, കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്നു പൊലീസ് പറഞ്ഞു. അമ്പലപ്പുഴ ഇന്‍സ്‌പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. 

Pooja Bumper Lottery 2021|ആര്‍ക്കാകും അഞ്ച് കോടി? പൂജാ ബമ്പർ BR- 82 നറുക്കെടുപ്പ് നാളെ

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം, വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി

Latest Videos
Follow Us:
Download App:
  • android
  • ios