മലപ്പുറം: മലപ്പുറം കീഴാറ്റൂരിൽ കൊവിഡ് വൈറസ് ഇല്ലെന്നും സർക്കാർ വ്യാജപ്രചാരണം നടത്തി ആളുകളെ ഐസൊലേറ്റ് ചെയ്തതാണെന്നും സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ ജനപ്രതിനിധിക്കെതിരെ പൊലീസ് കേസെടുത്തു.
കീഴാറ്റൂർ പഞ്ചായത്തിലെ മുള്ളിക്കുർശ്ശി വാർഡ് മെമ്പർ ഉസ്മാൻ കൊമ്പനെതിരെയാണ് കേസെടുത്തത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്ന രീതിയിൽ ഫേസ് ബുക്ക്, വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനാണ് കേസ്.