സ്റ്റീമർ പൊട്ടിത്തെറിച്ച് അപകടം: ഐ ഡെലി കഫേ ഉടമക്കെതിരെ കേസ്
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇഡ്ഡലി സ്റ്റീമർ പ്രവർത്തിപ്പിച്ചുവെന്നും ഇത് അപകടത്തിനിടയാക്കിയെന്നും പൊലീസ് എഫ് ഐ ആറിൽ പറയുന്നു.
![case against i deli cafe owner over steamer accident case against i deli cafe owner over steamer accident](https://static-gi.asianetnews.com/images/01jkdharb30zyjahyjk8ef30hm/fotojet--71-_363x203xt.jpg)
കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഐ ഡെലി കഫേ ഉടമ ദീപക്കിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. അശ്രദ്ധമൂലമുളള മരണം, അശ്രദ്ധമൂലം മറ്റുളളവരുടെ ജീവൻ അപകടത്തിലാക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇഡ്ഡലി സ്റ്റീമർ പ്രവർത്തിപ്പിച്ചുവെന്നും ഇത് അപകടത്തിനിടയാക്കിയെന്നും പൊലീസ് എഫ് ഐ ആറിൽ പറയുന്നു.
കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലു മണിക്കാണ് സംഭവം. അപകടം നടക്കുന്ന സമയത്ത് കടയിൽ ആളുകളുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലായ സുമിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.