പാലക്കാട് നിയന്ത്രണം വിട്ട് കാർ നിർത്തിയിട്ട 2 കാറുകളിലിടിച്ചു, പാഞ്ഞ് കയറിയത് ഗോൾഡ് കവറിംഗ് ഷോപ്പിലേക്ക്

ശ്രീകൃഷ്ണപുരത്ത് ഫെഡറൽ ബാങ്കിന് സമീപം ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്. 

car lost control hit gold covering shop in sreekrishnapuram palakkad

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് നിയന്ത്രണം വിട്ട് കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം. സമീപത്ത് നിർത്തിയിട്ട രണ്ടു കാറുകളിലിടിച്ചാണ് കാർ കടയിലേക്ക് കയറിയത്. ആർക്കും പരിക്കില്ല. ശ്രീകൃഷ്ണപുരത്ത് ഫെഡറൽ ബാങ്കിന് സമീപം ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്. ബാങ്കിന് സമീപം പ്രവർത്തിക്കുന്ന ഗോൾഡ് കവറിംഗ് സ്ഥാപനത്തിലേക്കാണ് കാർ  ഇടിച്ചു കയറിയത്. ഇവിടെ  നിർത്തിയിട്ട രണ്ട് കാറുകളിലിടിച്ചാണ് വാഹനം പാഞ്ഞു വന്നത്. കാർ ഓടിച്ച കോട്ടപ്പുറം കരിമ്പന വരമ്പ് സ്വദേശിയായ ഉമ്മർഅലി പരിക്കേൽക്കാതെ രക്ഷപെട്ടു. 

ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു, യുവാവും യുവതിയും വെന്തുമരിച്ചു, യുവതിയെ തിരിച്ചറിഞ്ഞില്ല

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios