ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പൂർണമായും കത്തിനശിച്ചു; കാറിലുണ്ടായിരുന്ന ദമ്പതികൾ രക്ഷപ്പെട്ടു
മരുത്തടി കന്നിമേൽ ചേരി സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്. കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ടയുടൻ പ്രദീപ് കുമാറും ഭാര്യം പുറത്തിറങ്ങി രക്ഷപ്പെട്ടു.
കൊല്ലം: കൊല്ലം രാമൻകുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. മരുത്തടി കന്നിമേൽ ചേരി സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്. പ്രദീപ് കുമാറും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ടയുടൻ ഇരുവരും പുറത്തിറങ്ങി രക്ഷപ്പെട്ടു. വാഹനം പൂർണമായും കത്തി നശിച്ചു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം