തൃശ്ശൂരിൽ ബസും കാറും കൂട്ടിയിടിച്ചു: കാർ യാത്രക്കാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവതിയടക്കം 2 പേർക്ക് പരുക്ക്

തൃശ്ശൂർ എടമുട്ടത്തുണ്ടായ അപകടത്തിൽ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ശരൺ കൃഷ്ണ മരിച്ചു. ബന്ധുവായ സോണിയക്കും ശരൺ ഓടിച്ച കാറുമായി കൂട്ടിയിടിച്ച ബസിലെ യാത്രക്കാരനും പരുക്കേറ്റു

Car bus accident at Thrissur one dead

തൃശ്ശൂർ: എടമുട്ടത്ത് ദേശീയ പാതയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ യാത്രികനായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ശരൺ കൃഷ്ണ ( 23 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോയ ബസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, വൈദ്യുതി പോസ്റ്റിലും ഇടിച്ചു. കാർ ഓടിച്ചിരുന്നത് ശരൺ കൃഷ്ണയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധു സോണിയ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios