സി​ഗ്നലിൽ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് കാർ; കാറിന് മുകളിലൂടെ മറിഞ്ഞ് യാത്രക്കാരൻ, സിസിടിവി ദൃശ്യങ്ങൾ

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ കാറിനു മുകളിലൂടെ പിറകിലേക്ക് വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. 

car bike accident traffic signal accident viral cctv visuals out

തൃശൂർ: തൃശൂർ പുതുക്കാട് ട്രാഫിക് സിഗ്നലിൽ വെച്ച് കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സിഗ്നലിൽ നിർത്താൻ ശ്രമിക്കുകയായിരുന്ന ബൈക്ക് യാത്രികൻ്റെ പിറകിൽ വളരെ വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ കാറിനു മുകളിലൂടെ പിറകിലേക്ക് വീണു. അതിനിടെ അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ പുറത്തുവന്നു. ബൈക്ക് യാത്രക്കാരനെ കാറിടിക്കുന്നതും കാറിന് മുകളിലൂടെ മറിഞ്ഞുപോവുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റയാളെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

'മകളെയല്ല അമ്മയെയാണ് ഇഷ്ടം' : ചര്‍ച്ചയായി സംവിധായകന്‍ രാം ഗോപാൽ വർമ്മയുടെ പരാമര്‍ശം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios