പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട് കാർ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം; രണ്ട് പേർക്ക് പരിക്കേറ്റു
പുലർച്ചെ 12.36നാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.
പത്തനംതിട്ട: പത്തനംതിട്ട കോന്നി നെടുമൺകാവ് ചന്ദനപ്പള്ളി റോഡിൽ കല്ലേലി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം. പുലർച്ചെ 12.36നാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട ഗവണ്‍മെന്റ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
Also Read: തിരുവല്ലയില്‍ കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം