ഒഡീഷയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് വന്ന നാഷണൽ പെർമിറ്റ് ലോറിയെ കുറിച്ച് രഹസ്യവിവരം, പരിശോധിച്ചപ്പോൾ കഞ്ചാവ്

തൃശൂർ റൂറൽ ഡാൻസാഫും, കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷ്ണൽ പെർമിറ്റ് ലോറിയിൽ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്.

cannabis seized from a national permit lorry in kodungallur thrissur apn

തൃശൂർ : കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട ലോറിയിൽ കടത്തുകയായിരുന്ന നൂറ്റിമുപ്പത് കിലോയോളം കഞ്ചാവ് പിടികൂടി.
തൃശൂർ റൂറൽ ഡാൻസാഫും, കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷ്ണൽ പെർമിറ്റ് ലോറിയിൽ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന അന്തിക്കാട് സ്വദേശികളായ അനുസൽ, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ തെക്കെ നടയിലെ കുരുംബയമ്മയുടെ നടക്ക് സമീപമാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കി റജിസ്ട്രേഷനിലുള്ള ലോറി പിടിയിലായത്. ഒഡീഷയിൽ നിന്നും നിരവധി ചെക്ക് പോസ്റ്റുകൾ താണ്ടിയാണ് ലോറി ഇവിടെ വരെ എത്തിയത്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios