നഴ്സറിയിലേത് പോലെ അതിസൂക്ഷ്മമായി ഓമനിച്ച് വളർത്തുന്ന കഞ്ചാവ് ചെടികൾ; കുറുക്കത്തിക്കല്ലു ഊരിൽ കണ്ടത്!
വിളവെടുപ്പിന് പാകമായ 176 കഞ്ചാവ് ചെടികളും, പുതുതായി വച്ച് പിടിപ്പിക്കുന്നതിന് നഴ്സറി പോലെ പരിപാലിച്ച് വളർത്തിയ 328 കഞ്ചാവ് തൈകളും റെയ്‌ഡിൽ കണ്ടെത്തി
പാലക്കാട്: പാലക്കാട് അട്ടപ്പാടി വനമേഖലയിൽ, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ തിരച്ചിലിൽ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി. ഭൂതയാറിലും, കുറുക്കത്തിക്കല്ലു ഊരിന് സമീപവുമാണ് വിളവെടുപ്പിന് പാകമായത് ഉൾപ്പെടെ അറുന്നൂറോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചത്. അഗളി എക്സൈസ് റേഞ്ച് ഓഫിസും, ജനമൈത്രി എക്സൈസ് സ്ക്വാഡും, പുതുർ ഫോറസ്റ്റ് റേഞ്ച് പാർട്ടിയും സംയുക്തമായിട്ടാണ് മേലെ ഭൂതയാറിൽ പുലർച്ചെ അതിസാഹസികമായി തിരച്ചിൽ നടത്തിയത്.
വിളവെടുപ്പിന് പാകമായ 176 കഞ്ചാവ് ചെടികളും, പുതുതായി വച്ച് പിടിപ്പിക്കുന്നതിന് നഴ്സറി പോലെ പരിപാലിച്ച് വളർത്തിയ 328 കഞ്ചാവ് തൈകളും റെയ്‌ഡിൽ കണ്ടെത്തി. അഗളി എക്സൈസ് ഇൻസ്പെക്ടർ ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സിവിൽ എക്സൈസ് ഓഫീസർമാരായ ബോജൻ, ലക്ഷ്മണൻ, ഹരിദാസ്, പ്രദീപ്, നവാസ്,എക്സൈസ് ഡ്രൈവർ അനൂപ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനു, ഫോറസ്റ്റ് വാച്ചർമാരായ ചന്ദ്രൻ, രാജൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആദർശും സംഘവും ഐ ബിയിലെ പ്രിവന്റ്റീവ് ഓഫീസർ ആര്‍ എസ് സുരേഷ് ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുറക്കത്തിക്കല്ല് ഊരിൽ നടത്തിയ റെയ്ഡിൽ മൂന്ന് മാസം പ്രായമുള്ള 40 കഞ്ചാവ് ചെടികളും രണ്ട് മാസം പ്രായമുള്ള 31 കഞ്ചാവ് ചെടികളും അടക്കം ആകെ 71 കഞ്ചാവ് ചെടികൾ കണ്ടെത്തി.
ഐ ബി ഇൻസ്പെക്ടർ നൗഫൽ എൻ, പ്രിവൻ്റിവ് ഓഫിസർമാരായ ആര്‍ എസ് സുരേഷ്, വിശ്വകുമാർ , പ്രസാദ് കെ, മണ്ണാർക്കാട് സർക്കിളിലെ പ്രിവൻ്റീവ് ഓഫിസർ വിനോദ് എം പി, അഗളി എക്സൈസ് റേഞ്ച് സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കെ, സുനീഷ് വി, എക്സൈസ് ഡ്രൈവർമാരായ കന്നഡസൻ കെ, അനൂപ്, മുക്കാലി ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജിഷ്ണു, പൊന്നുസ്വമി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
നവംബറിലെ വരുമാനം 308 കോടിയോ? ഞങ്ങളറിഞ്ഞില്ലെന്ന് കെഎസ്ആർടിസി!
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം