ബസിൽ യുവതിയോട് ലൈംഗിക അതിക്രമം; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

യുവതി വിവരം ബസ് ജീവനക്കാരോട് കാര്യം പറഞ്ഞതോടെയാണ് സംഭവും പുറത്തറിയുന്നത്. തുടർന്ന്  ജീവനക്കാർ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിവരമറിയിച്ചു.

calicut university section officer arrested for sexually abusing woman in running ksrtc bus vkv

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെക്ഷൻ ഓഫീസർ  അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിൽ വെച്ചാണ് ഇയാള്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്.

തൃശൂർ - കോഴിക്കോട് കെഎസ്ആർടിസി ബസിൽ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. യുവതി വിവരം ബസ് ജീവനക്കാരോട് കാര്യം പറഞ്ഞതോടെയാണ് സംഭവും പുറത്തറിയുന്നത്. തുടർന്ന്  ജീവനക്കാർ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിവരമറിയിച്ചു. ഒടുവിൽ കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോൾ  പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  

കടവല്ലൂരിൽ നിന്ന് ബസ്സിൽ കയറിയതായിരുന്നു യുവതി. ബസ്സിൽ വച്ച് ഒന്നിലേറെ തവണ റെജി അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ഇതോടെ അതിക്രമത്തെക്കുറിച്ച് യുവതി ബസ് ജീവനക്കാരെ ധരിപ്പിച്ചു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് കുറ്റിപ്പുറം ബസ്റ്റാൻഡിലേക്ക് പൊലീസ് എത്തുകയായിരുന്നു.

പൊലീസ് എത്തിയ വിവരമറി‍ഞ്ഞ് ഇയാൾ ബസ്സിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. തുടർന്ന് യുവതയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ ദേഹോപദ്രവമേൽപ്പിക്കാൻ ശ്രമിക്കൽ, സ്ത്രീത്വത്തെ അപോമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്. കാലിക്കറ്റ് സർവ്വകലാശാലയിൽ സെക്ഷൻ ഓഫീസറാണ് അങ്കമാലി വേങ്ങൂർ സ്വദേശി റെജി.

Read More : അമ്മ പിടിച്ചുനിർത്താൻ നോക്കിയിട്ടും മരണത്തിലേക്ക് വഴുതിപ്പോയി; വള്ളം അപകടം; ഏഴാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ചെറുക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച മിത്ര 181 ഹെൽപ്‌ലൈൻ നമ്പ‌റിൽ ബന്ധപ്പെടാം.

Latest Videos
Follow Us:
Download App:
  • android
  • ios