എറണാകുളത്ത് ബഹുനില കെട്ടിടം ചെരിഞ്ഞു, ആളുകളെ ഒഴിപ്പിച്ചു
കടകളും ഓഫീസുകളുമടക്കം പ്രവർത്തിക്കുന്ന മാസ് ഹോട്ടൽ കെട്ടിടമാണ് ചെരിഞ്ഞത്. പതിറ്റാണ്ടുകൾ പഴക്കമുള്ള മൂന്ന് നില കെട്ടിടമാണിത്.
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് മുന്നിലെ ബഹുനില കെട്ടിടം ചെരിഞ്ഞു. കടകളും ഓഫീസുകളുമടക്കം പ്രവർത്തിക്കുന്ന കെട്ടിടമാണ് ചെരിഞ്ഞത്. കെട്ടിടത്തിന്റെ ഭിത്തികളും തകർന്നിരിക്കുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് നില കെട്ടിടമാണിത്. ഉള്ളിലുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു. ആർക്കും പരിക്കുകളില്ല. രാവിലെയാണ് സംഭവമെന്നതിനാൽ കൂടുതൽ ജോലിക്കാർ ഉണ്ടായിരുന്നില്ല. ഫയർഫോഴ്സ് സംഘവും ജില്ല ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
കെട്ടിടത്തിന് 60 വർഷത്തിലധികം പഴക്കമുണ്ടെന്നും പുതിയ ഷോപ്പിംഗ് ക്ലോ൦പ്ല്ക്സ് പണിയണമെന്ന ഉദ്ദേശത്തിലാണ് കെട്ടിടം പൊളിച്ച് നീക്കാതിരുന്നതെന്ന് കെട്ടിടം ഉടമ നൂറുദ്ദീൻ മേത്ത൪ പറഞ്ഞു. കാലപ്പഴക്കമാണ് കാരണമാണ് കെട്ടിടം ചെരിഞ്ഞതെന്ന് ടി ജെ വിനോദ് എ൦എൽഎ പറഞ്ഞു. ചെരിഞ്ഞ കെട്ടിടം പൊളിച്ച് മാറ്റിയില്ലെങ്കിൽ സമീപത്തെ കെട്ടിടങ്ങൾക്കു൦ ഭീഷണിയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona