അറവുശാലക്ക് മുന്നിൽ വെച്ച് വിരണ്ടോടിയ എരുമ പാഞ്ഞെത്തിയത് നഗരത്തിലെ ഹോട്ടലിൽ, പരിഭ്രാന്തിക്കൊടുവിൽ തളച്ചു

പാലക്കാട് വിരോണ്ടിയ എരുമ ഹോട്ടലിൽ കയറിയത് പരിഭ്രാന്തി പരത്തി.എരുമയെ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് കുരുക്കിട്ട് തളച്ചു.

buffalo ran into hotel from Slaughter house in palakkad town panic

പാലക്കാട്: പാലക്കാട് വിരോണ്ടിയ എരുമ ഹോട്ടലിൽ കയറിയത് പരിഭ്രാന്തി പരത്തി. പാലക്കാട് നഗരത്തിലുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിലേക്കാണ് എരുമ ഓടി കയറിയത്. ഏറെ നേരം സ്ഥലത്ത് പരിഭ്രാന്തി പരത്തിയ എരുമയെ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് കുരുക്കിട്ടാണ് തളച്ചത്. എരുമയുടെ മുഖത്തും കാലുകളിലും പരിക്കേറ്റിട്ടുണ്ട്. ഹോട്ടലിലേക്ക് എത്തിയ എരുമ ഇരുചക്രവാഹനം അടക്കമുള്ളവ മറിച്ചിട്ടു. ഓട്ടോറിക്ഷയും തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് ഹോട്ടലിലുണ്ടായിരുന്നവര്‍ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് എരുമയെ കയറിട്ട് കെട്ടിയിട്ടത്. കെട്ടിയിട്ടശേഷവും എരുമ വിറളി പൂണ്ട് ഓടാൻ ശ്രമിച്ചു. ഇതോടെ കാലുകളും കയറിട്ട് ബന്ധിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍ സ്ഥലത്തെത്തി. എരുമയ്ക്ക് മയങ്ങാനുള്ള ഇന്‍ജെക്ഷൻ നൽകും. എരുമയുടെ ഉടമയും സ്ഥലത്തെത്തിയിട്ടുണ്ട്. അറവ് ശാലയ്ക്ക് മുന്നിൽ വെച്ചാണ് വണ്ടിയിൽ നിന്ന് എരുമ ഇറങ്ങിയോടിയതെന്ന് ഉടമ പറഞ്ഞു. വാഹനത്തിൽ കൊണ്ടുവന്നതിനിടെ അറവുശാലയ്ക്ക് മുന്നിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെ എരുമ പെട്ടെന്ന് വിറളിപൂണ്ട് ഓടുകയായിരുന്നു.

കുട്ടിപ്പൊലീസിനെ പരിശീലിപ്പിക്കുന്നവ‍‍ർക്കും രണ്ട് വർഷമായി പ്രതിഫലമില്ല; സേവനം മതിയാക്കി വിരമിച്ച പൊലീസുകാർ

ദല്ലാൾ നന്ദകുമാറുമായി ഇപിക്ക് എന്ത് ബന്ധം? സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ഇപി ജയരാജന് രൂക്ഷവിമർശനം

 

Latest Videos
Follow Us:
Download App:
  • android
  • ios